Wednesday, 21 September 2011

പ്രണയം

ഈ മഴ പെയ്തിറങ്ങിയ 
രാത്രി പോലെ 
തിരകള്‍ കരയെ പുണര്‍ന്ന
സന്ധ്യ പോലെ
എന്‍റെ പ്രണയം. 
മഴ ചുമ്പിച്ച മണ്ണിന്‍റെ
സുഗന്ധം പോലെ 
തിര പുണര്‍ന്ന കരയുടെ 
കുളിര്‍ പോലെ 
എന്‍റെ പ്രണയം. 
മൊഴികള്‍ മറവിയുടെ 
മറപറ്റാത്ത പ്രണയം 
ഓര്‍മ്മയില്‍ മറഞ്ഞ 
രസമുള്ള പങ്കു വെക്കല്‍ 
തിരികെ വന്നണയാന്‍ 
കൊതിക്കുന്ന പ്രണയം.
നിന്‍റെ പ്രണയം എനിക്ക് 
കിട്ടാകനിപോലെ.
നഷ്ട്ട സ്വപ്നമായ് 
പറന്നകന്ന പ്രണയം .



Sunday, 18 September 2011

നെല്ലിക്ക



മുറ്റത്തെ നെല്ലി മരം
പൂത്തു,
ഓരോ പകലും
ഈ ജനലഴികള്‍ പിടിച്ച്
നെല്ലിമര ചില്ലയില്‍
കണ്ണെറിഞ്ഞു നിന്നു
കായ് കായ്ക്കുന്ന
പകലും നോക്കി.
രാവിലും ആ ചില്ലകളില്‍
എന്‍റെ നോട്ടം വീണു
കുഞ്ഞു താരകങ്ങള്‍
കുമിളകള്‍ പോലെ
പൂത്ത കാഴ്ചയും കണ്ട്
ഇന്നൊരു പകല്‍
ആ നെല്ലി മരം
ഓര്‍മ്മയായിരിക്കുന്നു
ഒരു പകലില്‍ എനിക്ക്
ആ മരം നഷ്ട്ട സ്വപ്നമായ് 
കോടാലി ചുണ്ടുകൊണ്ട്
വെട്ടി മലര്‍ത്തി
ഈര്‍ച്ച വാളുകള്‍ കൊണ്ട്
മുറിച്ചു നീക്കുമ്പോള്‍
എന്‍റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര്‍ തുള്ളികളായ്.


Friday, 16 September 2011

മത്സരിക്കാനായ്‌ ജനിച്ചു

ഇന്നലെകളില്‍ മണ്മറഞ്ഞ 
പൂര്‍വിക ജന്മങ്ങള്‍ 
എന്നോട് പറഞ്ഞു ജനിക്കുക 
മത്സരിക്കനായ് 
നീ നിന്നോട് തന്നെ മത്സരിച്ചു 
ജയിക്കുക .
എന്‍റെ രാത്രികളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ 
മുന്നേറാന്‍ അവര്‍ പറഞ്ഞു 
നിശ്ചയ ധാര്‍ട്യത്തോടെ ഈ 
ഭൂമിയില്‍ നടന്നു നീങ്ങുക 
പരാജയ ഭീതിയുടെ 
നശിച്ച ശരങ്ങളെ കീഴ്പെടുത്തി 
യുവത്വം ചോരചിതറുന്ന 
നേരിന്, തണലായ്‌ 
ജനിക്കുക. 
ഒരിക്കല്‍ക്കൂടി 
മത്സരിക്കാനായ്‌ 
വിജയിക്കനായ്, നിന്നോട് .


Thursday, 15 September 2011

കഥ


                                                           















പ്രഭാതമേ നിന്‍റെ ചിരിയില്‍ 
ചിറകു വിടര്‍ന്നൊരു ജീവന്‍ 
പ്രതീക്ഷകളുടെ വെളിച്ചമേ 
നിന്‍റെ നിഴലായ് 
ജീവിതം നടന്നു നീങ്ങി.
വഴികളില്‍ വീണ ഓര്‍മ്മകളാം
കുഞ്ഞു മഞ്ചാടി കുരുക്കള്‍ 
പെറുക്കികൂട്ടി.
വരുമെന്ന് പറഞ്ഞകന്ന 
പകലിന്മേല്‍ ഇരുട്ടും 
ചേക്കേറി ....
നിലാ മാനം നോക്കി 
താരകങ്ങള്‍ ഓരോന്നായ്
എണ്ണിയെടുത്തു.
തുന്നികൂട്ടിയ ഓര്‍മ്മകള്‍ 
നൊമ്പരമായ് നിന്നു
കരയെ പുണര്‍ന്നു 
പിന്‍വാങ്ങിയ മൗനമാം 
തിരകള്‍ പങ്കു വെച്ചു
ഒരു ജന്മം , ഹൃദയത്തില്‍ 
വിസ്ഫോടനം .
എന്‍റെ പിന്നിട്ട വഴികളില്‍ 
ബന്ധങ്ങള്‍ , പങ്കുവെക്കല്‍ 
ആ ഓര്‍മ്മകള്‍ മാഞ്ഞു 
പോയ്‌ ,
എനിക്ക് താങ്ങായ്
എന്‍റെ വാര്‍ധക്യത്തിനു 
സ്നേഹമാം തണല്‍ 
മരമൊന്നു കിളിര്‍ത്തു 
ഞാന്‍ ഭാക്കി വെച്ചൊരു 
കടം എന്‍റെ ജീവ നാഡികള്‍ 
ഞാന്‍ ഓര്‍ക്കാതെ പോയ 
എന്‍റെ ഉടപ്പിറപ്പുകള്‍ 
എന്‍റെ അച്ഛനമ്മ 
അവരോടൊപ്പം ഈ ഓണമുണ്ട് 
ഒരു സ്വാന്തനമേകാന്‍
ഈ തിരക്കുള്ള നഗരം 
വിട്ടു ഞാനിറങ്ങി .

Tuesday, 13 September 2011

പുത്തനുടുപ്പ്‌


പുത്തനുടുപ്പ്‌ വാങ്ങി 
ഇന്ന് ധരിക്കണോ അതോ നാളെ നാളെ 
ധരിക്കണോ എന്നൊരു സംശയം 
വെയിലും മഴയും 
കാലം വിഴുങ്ങിയ 
കുറെ സത്യങ്ങളും 
പോയ്‌ പോയ്‌ മറഞ്ഞു 
എല്ലാം ഞാന്‍ ഒപ്പിയെടുത്തു 
എന്‍റെ ചുറ്റിലും ഞാന്‍ കണ്ടതും 
കേട്ടതും എന്‍റെ 
നല്ല ഓര്‍മകളാക്കി
പക്ഷെ സമയം 
പടിഞ്ഞാറു പോയി 
അസ്തമിച്ചു ഇനി വരില്ലെന്നറിഞ്ഞും
ഞാന്‍ പാഴാക്കിയ സമയം 
എന്ത് തന്നെനിക്ക് ഇന്ന് 
ആ ഉടുപ്പ് ഞാന്‍ ഇന്ന് 
ധരിക്കും 
പ്രതീക്ഷയുടെ സ്വപ്നങ്ങളുടെ
പുതു ലോകത്തേയ്ക്ക് 
കാല്‍ വെച്ച് 
എന്തിനോ വേണ്ടി 
അര്‍ത്ഥമില്ലാതെ ഓടി നടക്കുന്നവരുടെ 
കൂട്ടത്തില്‍ ഞാനും.
ഒന്നും കേള്‍ക്കേണ്ട 
കാണേണ്ട 
ഞാന്‍ എന്‍റെ വിജയങ്ങള്‍ 
അത് മാത്രം മതി 
കരയുന്ന ഹൃദയങ്ങളോ
മനുഷ്യന്‍റെ വേദനകളോ
എനിക്ക് കേള്‍ക്കേണ്ട 
ഒന്നും ഞാന്‍ തോട്ടറിയില്ല
യാജകന്‍റെ പാത്രത്തില്‍ 
ഒരു നാണയതുട്ടെടുത്ത് 
ആ വഴിയെ നടന്നു

ഒന്നും അറിയാത്തവനെ പോലെ . 
എവിടെയാണ് അന്ത്യം 
എന്നറിയില്ല 
പുത്തനുടുപ്പ്‌ വാങ്ങി 
ധരിച്ചു ........................
കറുത്ത വെളിച്ചം 
വഴിയാക്കി ....


Monday, 12 September 2011

ബ്ലോഗുകാരെ സലാം

മുറ്റത്തെ പുളിമരത്തണലില്‍ 
മഴയില്ലാ നേരം നോക്കി  ചാരു കസേരയും 
നിവര്‍ത്തി മാനം നോക്കി കിടന്നു 
കാണുന്നവര്‍ക്ക് എനിക്ക് ചെറിയ 
വട്ടുണ്ടോന്നൊരു തോന്നല്‍ 
ആശങ്ക ഉള്ളിലൊതുക്കി കാണുന്നവരുടെ 
ഒരു കുഷലന്യേഷണം 
എന്താടോ പണിക്കൊന്നും പോയില്ലേ
വീട്ടുകാര്‍ക്കറിയാം ഞാനിങ്ങനയാണെന്ന്
എന്തോ കുത്തിക്കുറിക്കാനുള്ള  ഒരുക്കത്തിലാണെന്ന്
ഒരു ബ്ലോഗര്‍ ആയപ്പോള്‍ തീര്‍ത്താല്‍ തീരാത്ത 
മനോ വിഷമം  എന്തുണ്ടാക്കി ജനങ്ങളെ 
എന്‍റെ ബ്ലോഗില്‍ തന്നെ ചുറ്റി പറ്റി നിറുത്തും. 
പഴയ കുറെ കുറിപ്പുകളും കഥകളും 
ഉണ്ടായിരുന്നു എവിടെ വച്ചെന്നറിയില്ല
വീട് മുഴുവന്‍ തിരഞ്ഞു നോക്കി 
ഇനി ഉമ്മയെങ്ങാനും വല്ല ആക്രിക്കാരനും 
എടുത്തു കൊടുത്തോ .. ഹ അറിയില്ല 
പേനയും പേപ്പറും ചലിക്കാതെ അങ്ങനെ നില്‍ക്കുന്നു .
ബ്ലോഗ്‌ കുറെ ദിവസമായി ഉറങ്ങിക്കിടപ്പാ.
ഇനി  ആത്മഹത്യാ ചെയ്യണം . ബ്ലോഗ്‌ വിട്ടൊരു 
പോക്ക് ആരോടും മിണ്ടാതെ. മനസ്സില്‍ 
ലടുവോന്നും തന്നെ പൊട്ടുന്നില്ല  , 
അകെ ബോറടിക്കുന്നു .............. ഞാന്‍ 
ഇനി ഭ്രാന്തനെങ്ങനും ആകുമോ .....
നാളെ ജനങ്ങള്‍ക് കളിയാക്കി ചിരിക്കാന്‍ 
ഒരു കൊമാളിയകുമോ .... ഹ എനിക്കറിയില്ല 
എല്ലാം ദൈവത്തിനറിയാം ......

തലച്ചോറ് ചിന്നിച്ചിതറും പോലെ 
യുദ്ധഭൂമിയുടെ പ്രതീതി മനസ്സില്‍ .


Wednesday, 31 August 2011

മിത്രം



എന്‍റെ പുഞ്ചിരിക്കു പിന്നിലെ ദുഖം
 കാണാന്‍ കഴിയുന്നവന്‍ ....
 എന്‍റെ നിശബധധയില്‍
 മറഞ്ഞു കിടക്കുന്ന സത്യം കണ്ടെത്തുന്നവന്‍
 എന്‍റെ കൊപത്തിനുള്ളിലെ സ്നേഹം കണ്ടെത്തുന്നവന്‍
 എന്നിലെ എന്നെ എന്‍റെ സൌഹൃതത്തെ
 അറിയുന്നവന്‍ അവന്‍ എനിക്കെന്നും
 പ്രിയമുള്ള വനാണ് ....... അവനാണ്
 എന്‍റെ യഥാര്‍ത്ഥ മിത്രം ....
 എന്‍റെ ചങ്ങാതി .....@#

അവനെ ഞാന്‍ ഏ റെ ഇഷ്ട്ട പ്പെടുന്നു .......@#



Saturday, 27 August 2011

മാതൃത്വം


ഉമ്മ എന്‍റെ സ്വപ്നങ്ങളുടെ 
കാവല്‍ ദേവത. 
എന്‍റെ വേദനകളുടെ 
സ്വാന്തന സ്പര്‍ശനം.
എന്‍റെ ഹൃദയമിടിപ്പുകള്‍ 
അളന്നെടുക്കുന്നവള്‍.
എന്‍റെ മൗനങ്ങള്‍ക്ക് കണ്ണുനീര്‍ 
ഒഴിക്കുന്നവള്‍.
എന്‍റെ പിണക്കത്തിന് 
സ്വയം വേദനിക്കുന്നവള്‍.
എന്‍റെ വിജയങ്ങളുടെ- 
പ്രാര്‍ത്ഥന അതും എന്‍റെ ഉമ്മയാണ്‌.
മുലയൂട്ടിയ മാതൃത്വത്തെ 
പരിശുദ്ധിയോടെ വാഴ്ത്തുക 
നമ്മുടെ ജന്മം പുണ്യമാകട്ടെ


ജീവിതം


പ്രണയം സ്പര്‍ശനമാണ്‌ 
കൈ വെള്ളയിലെ പൂമൊട്ടാണ്
ഹൃദയം പളുങ്ക് പാത്രമാണ് 
ആ ഹൃത്തിലെ മലിനമല്ലാത്ത 
സുഖങ്ങള്‍ ജീവിതമാണ്‌.
സ്വപ്‌നങ്ങള്‍ പ്രതീക്ഷകളാണ് 
ജന്മം പുണ്യമാണ് 
പ്രവര്‍ത്തികള്‍ വിശ്വാസമാണ് 
നന്മയും സമാതാനവും
വിജയങ്ങളാണ് .
വെളിച്ചം മനുഷ്യനാണ് 
കൂരിരുട്ടിന്‍റെ കൈതാങ്ങാണ്.
നൊമ്പരം സുഖമാണ് 
സന്തോഷങ്ങള്‍ ശാപമാണ് 
ഞാന്‍ നമ്മള്‍ നാളെയുടെ 
പ്രതീകങ്ങളാണ്.
പൂര്‍വികരുടെ സ്വപ്നങ്ങളാണ് .


Thursday, 25 August 2011

ഞാനും പാസ്സായി




 'അയ്യോ ഇങ്ങനെയും ഒരു പരീക്ഷയോ' എന്‍റെ അടുത്ത 
കസേരയില്‍ പരീക്ഷ എഴുതാനായി കാത്തിരുന്നൊരു 
മനുഷ്യക്കോലം . കേട്ടതും ഞാനൊന്നു കിടുങ്ങി എന്‍റെമ്മോ 
ചേട്ടാ ഈ ... ഇതെങ്ങനെയാ പാസ് ആകുമോ ....
ഹും പാസാകണം ... പുള്ളിക്ക് ഇത്തിരി ജാഡ കൂടിയോ ..
അതെന്താ ചേട്ടാ അങ്ങനെ ... മോനെ ഞാനിത് രണ്ടാമതാ 
ഭയങ്കര ബുദ്ധിമുട്ടാ .. ഹേയ് , എന്നെക്കൊണ്ട് പറ്റില്ല 
എന്നാലും ഒന്ന് എഴുതി നോക്കാലോ , ഭാര്യ 
നിര്‍ഭന്ധം പിടിച്ചിട്ട അല്ലാതെ എനിക്കിപ്പോ എന്തിനാ 
ഈ ഒരു സര്‍ടിഫിക്കറ്റ് ഞാനൊന്നു ചുറ്റും പരതി നോക്കി 
പരീക്ഷ എഴുതാന്‍ വന്നവരെല്ലാം ഭയങ്കര ടെന്‍ഷന്‍ ..
ചിലരുടെ കൈകള്‍ ചെറുതായി വിറക്കുന്നുണ്ടോ .
ചിലരുടെ സംസാരം പാതിയില്‍ മുറിഞ്ഞു പോകുന്നു .
എന്‍റെ ദൈവങ്ങളെ ഇടതു നെഞ്ച് വലിക്കുന്നു . അകെ 
ഹൃദയ മിടിപ്പോക്കെ കൂടുന്നപോലെ . എല്ലാവരും ബുക്സ് 
എല്ലാം റെഫെര്‍ ചെയ്യുന്നു ഞാനാണെങ്കില്‍ അത് വണ്ടിക്കകത്തു 
വച്ച് പോന്നു. എന്താ ചെയ്യാ , ഇത് പാസ്സായില്ലെങ്കില്‍ അവന്‍ 
ലോകത്തെ ഏറ്റവും വലിയ മന്തബുദ്ധി .. എന്‍റെ ചേട്ടന്‍റെ
വാക്കുകളാണ് . തോറ്റിട്ടെങ്ങാനും വീട്ടിലെത്തിയാല്‍ 
ലോകത്തെ ഏറ്റവും വലിയ മന്തബുദ്ധികളില്‍ ഞാനും 
ഒരുവന്‍ , അനിയത്തി അത് കേട്ടാല്‍ മതി പിന്നെ 
ഒരു ആഴ്ചക്ക് എന്‍റെ കാര്യം കുശാലാ. എന്താ 
ചെയ്യുക ആ ഒരു കൈ നോക്കാം താഴെ വണ്ടിയില്‍ 
പോയി റെഫര്‍ ചെയ്യാനുള്ള ബുക്ക്‌ എടുത്തിട്ട് വരാം.
           മുഹമ്മദ്‌ സലീം: വിളി എന്നെയാ , എന്തോ എന്ന
ഭാവത്തില്‍ ഞാന്‍ ചെന്നു, അതാ ആ കാണുന്ന കമ്പ്യൂട്ടറില്‍ 
ചെന്നിരുന്നാല്‍ മതി പിന്നെ എന്‍റര്‍ അടിച്ചു തുടങ്ങണം ,
എനിക്കവിടന്നു കിട്ടിയ മറുപടി.ദൈവങ്ങളെ എല്ലാം 
മറന്നു തല ശൂന്യം , പമ്മി പമ്മി കമ്പ്യൂട്ടറില്‍ കയറി 
പരതാന്‍ തുടങ്ങി, അഹ; എന്‍റെ ഫോട്ടോ ഉണ്ടല്ലോ 
ചോദ്യം ഒന്ന് : സ്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയുടെ 
വേഗത എത്രയാണെന്ന് ? ഉത്തരങ്ങള്‍ 1.20 2. 25 3.35
ഞാനിപ്പോ ഇരുചക്ര വാഹനത്തിനും ,പിന്നെ കാറിനും 
മാത്രമണ്‌ അപേക്ഷിച്ചിരിക്കുന്നത് ഇതെന്താ എന്നിട്ടിങ്ങനെ .
ആരോടും പരാതിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് 
എനിക്ക് തോന്നി ഞാന്‍ രണ്ടും കല്‍പിച്ചൊരു ക്ലിക്ക് 
എന്‍റെ ഉണ്ടകണ്ണുകള്‍ നേരെ സ്ക്രീനിലേക്ക് 
ദൈവങ്ങളെ ചതിച്ചോ ആദ്യം തന്നെ തെറ്റിയല്ലോ 
അയാള്‍ പറഞ്ഞത് ശെരിയകുമോ. വീട്ടില്‍ മന്ത 
ബുദ്ധി എന്ന പേരും വീഴും....................................
.............................................................................................!
      അയ്യോ അപ്പട  അങ്ങനെ 13- മത്തെ ചോദ്യവും വന്നു 
ഉത്തരം നോക്കിയൊരു ക്ലിക്ക് , സ്ക്രീനില്‍ 
"നിങ്ങള്‍ വിജയിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ "
അയ്യോ ശ്വാസം നേരെയോന്നു വീണതിപ്പോഴാ.
വീട്ടുകാരുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാം.
പാവം ആ ചേട്ടന്‍ മന്ത ബുദ്ധി തന്നെയാണോ 
എനിക്കൊരു തോന്നല്‍. ഭയങ്കര ആതി പിടിച്ചു 
പരീക്ഷ എഴുതാന്‍ വന്ന ഞാന്‍ പതിമൂന്നാമത്തെ 
ചോദ്യത്തില്‍ തന്നെ വിജയിച്ചു, ഹപ്പടാ :
അങ്ങനെ എനിക്ക് ലേര്‍നിംഗ്  കിട്ടി ഇനി 
ടെസ്റ്റിനു വന്നാല്‍ മതി ." പിടിച്ചതിനെക്കാള്‍ 
വലുതാണോ ഇനി മാളത്തില്‍ " ഹ ഒരു മാസം 
കഴിഞ്ഞ് കാണാം .


Tuesday, 23 August 2011

നല്ല നാളേക്കു വേണ്ടി






യുദ്ധ ഭൂമികള്‍ നമുക്ക് കേട്ടറിവ് മാത്രം
സ്വന്തം ജീവന്‍ ,സ്വത്ത്‌ , കുടുമ്പം,സ്നേഹം.
സ്വപ്‌നങ്ങള്‍, മോഹങ്ങള്‍ , ഇവയ്ക്കൊന്നും
ഒരു തരത്തിലുള്ള സംരക്ഷണവും ഇല്ലാത്ത ഓരോ
മനുഷ്യ സമൂഹങ്ങള്‍ ഉണ്ട് അവിടെ , അവരുടെ
അനുഭവങ്ങള്‍ കഥയായി കേട്ടറിഞ്ഞ നമുക്ക്
അതിന്‍റെ കാഠിന്യം മനസ്സിലാകില്ല.ഒഴിവു സമയം
വെറുതെ മനസ്സൊന്നു ആ ലോകത്തേയ്ക്ക് തുറന്നിട്ട്‌
നോക്കുക കാണാം വേദനിപ്പിക്കുന്ന ഒരായിരം
കാഴ്ചകള്‍ , കേള്‍ക്കാം പച്ച മനുഷ്യന്‍റെ
രോദനങ്ങള്‍ .........................................!






രാവിലെ ദോശയ്ക്ക് കറിയില്ലാത്തതിനാല്‍ .
അല്ലെങ്കില്‍ അത് കിട്ടാനോന്നു വൈകിയാല്‍
നമ്മള്‍ എത്രപേര്‍ വീട്ടുകാരോട് അരിഷപ്പെടുന്നവര്‍
ഉണ്ടാകും. ഇവിടെ അതെ ഭൂമിയില്‍ അതെ
വികാരങ്ങളോട് കൂടി ജീവിക്കുന്ന ഒരു മനുഷ്യ
സമൂഹം ഉണ്ട് നേരങ്ങളല്ല ദിവസങ്ങളല്ല
മാസങ്ങള്‍ ഭക്ഷണമോ ,വെള്ളമോ ,പാര്‍പ്പിടമോ
ഇല്ലാതെ കഴിയുന്നവര്‍ ......................................


ഇവരെല്ലാം മനുഷ്യ ജന്മങ്ങളാണ് നമ്മുക്ക്
അറിയാവുന്ന വികാരങ്ങള്‍ മാത്രമല്ല
നമ്മളറിയാത്ത പല വികാരങ്ങളോടുകൂടിയും
ജീവിക്കുന്നവര്‍ ............................
ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യ
പുത്രാ നീ നിന്‍റെ ജീവിത വഴികളിലേക്ക്
ഒന്ന് കണ്ണോടിക്കുക ..... നീ എത്ര ഭാഗ്യവാന്‍
ഞാനും നിങ്ങളും അവരെ അപേക്ഷിച്ച് നോക്കുമ്പോള്‍
സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നു ,,,,,,,,,,,,,,,,,,,,,,,
എന്നിട്ടും എന്തിനു നമ്മള്‍ ഭൂമിയില്‍
നന്ദിയില്ലാതെ അഹങ്കാരികളായി കഴിയുന്നു
വിശ്വാസം, സ്നേഹം, സമാധാനം
ഇവ കൈകൊണ്ടു ജീവിക്കുക
ദൈവത്തിലേക്ക് മടങ്ങുക
..............................
"മനുഷ്യാ ലോകത്ത് നന്മയുടെ പടുമരമായി
ജീവിക്കുക , നമ്മള്‍ തന്നെയാണ് നന്മയുടെയും
തിന്മയുടെയും വഴികാട്ടികള്‍ ". മരണം
അത് നിന്‍റെ കൂടതന്നെ ഉണ്ട് .

യാത്ര


.വഴിയോരത്ത് കണ്ട മുറുക്കാന്‍ കടയില്‍ നിന്നും 
ഒരു മീട്ടാ പാനും ഒരു പായ്ക്കറ്റ് സിഗരറ്റും വാങ്ങി 
പോക്കറ്റില്‍ ഇട്ടു. മീട്ട എനിക്കാണ് സിഗരറ്റ് സാറിനും. 
സര്‍, കാറിനകത്തിരിപ്പുണ്ട്. മുഴു വെള്ളം എന്ന് പറയാല്ലോ 
വണ്ടി നിറയെ യുറോപ്പ്യന്‍ സ്കോച്ച് പിന്നെ പല 
വിത പേരിലുള്ള വിദേശ മദ്യങ്ങള്‍ . വര്‍ണ്ണത്തിലുള്ള 
കുപ്പികള്‍. ഒരു പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴിയ 
സാര്‍ നല്ല താങ്ങ് താങ്ങി അത് പോരഞ്ഞിട്ട് ഇപ്പൊ 
വരുന്ന വഴി മുഴുക്ക വെള്ളമടി തന്നെ. ഞാന്‍ വണ്ടിയെടുത്തു 
തിരക്ക് പിടിച്ച വഴിയെ മെല്ലെ മെല്ലെ നീങ്ങി.
        ആ എന്ത് പറയാനാ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ 
കഴിച്ചത് ഒരു ബിയര്‍ മാത്രം .വണ്ടി ഓടിക്കാനുള്ളതല്ലേ 
പിന്നെ ഞാന്‍ മുതലാളിയെ പോലെ ഒറ്റത്തടിയല്ല . ഭാര്യ 
കുട്ടികള്‍ , ഉമ്മ .ഉപ്പ ഹോ ഈ തിരക്ക് പിടിച്ച ബാംഗ്ലൂര്‍ 
ജീവിതത്തില്‍ നിന്നും ലീവിന് നാട്ടിലെത്തുമ്പോള്‍ സന്തോഷം 
കൊണ്ടാടാന്‍ ഒരു വലിയ കുടുമ്പം എന്‍റെ സഹോദരങ്ങള്‍ 
അവരുടെ മക്കള്‍ ,പെങ്ങളോ കല്യാണം കഴിഞ്ഞു അളിയന്‍റെ
വീട്ടിലാണ് ഞാനെത്തിയെന്നറിഞ്ഞാല്‍ മക്കളെയും കൂട്ടി 
ഓടിയെത്തും.'ഹ' ജീവിതത്തിലെ നല്ലൊരു കാലം ഇവിടെ ഈ 
ശപിച്ച നാട്ടില്‍.
           മുതലാളിയോ പ്രണയ നൈരാശ്യം, എന്ന് തോന്നുന്നു 
കല്യാണം കഴിച്ചിട്ടില്ല .ചിലപ്പോള്‍ പാവം എന്ന് തോന്നും 
ആരുമില്ല വീട്ടില്‍ തനിച്ചാണ്. ഓഫീസ് സമയം കഴിഞ്ഞാല്‍ 
പിന്നെ പാര്‍ട്ടി,വീട് അങ്ങനെ പോകുന്നു അടുത്ത ഫ്രെണ്ട്സ് 
ഒന്നും ഇല്ല. ഞാന പുള്ളിയുടെ ഉറ്റ ചങ്ങാതി, എന്നെ വലിയ കാര്യമാ 
അതുകൊണ്ട് ലീവോന്നും കൂടുതല്‍ തരില്ല. തന്നാലോ 
എനിക്ക് സമാധാനത്തോടെ നാട്ടില്‍ ഇരിക്കാനും പറ്റില്ല.
           എങ്ങനെയായാലും പുള്ളിയെ ഒരു പെണ്ണ് കെട്ടിക്കണം 
അതാ എന്‍റെ ആഗ്രഹം നടക്കുമോ അറിയില്ല . ഹാ, ഞാനൊരിക്കല്‍ 
ഒന്ന് സൂചിപ്പിച്ചപ്പോള്‍ അതൊന്നു ചിരിച്ചു തള്ളി. വല്ല 
പ്രണയ നൈരശ്യമാണോ എന്ന ചോദ്യത്തിന് ഹും..!
എന്നൊരു മൂളല് പോലെ ഒരു ഭാവ മാറ്റം മുഖത്ത്.
             എല്ലാം ദൈവത്തിനറിയാം ഹോ.. വീടെത്താറായി 
സര്‍ , സാര്‍ വീടെത്താറായി ... ഹോ ആളനക്കമൊന്നുമില്ല
നല്ല പോലെ മധ്യപിച്ചതല്ലേ  ക്ഷീണം കാരണം ഉറങ്ങിയിട്ടുണ്ടാകും .
ഞാന്‍ വണ്ടി ഉമ്മറത്ത് നിറുത്തി പുറത്തിറങ്ങി ,
സാര്‍,,,,,,,,,,, സാര്‍ വീടെത്തി ഇറങ്ങുന്നില്ലേ .
ഞാന്‍ കാറിന്‍റെ ഡോര്‍ തുറന്നതും മുതലാളി 
എന്‍റെ മടിയിലേക്ക് വീണു , വായില്‍ നിന്നും 
രക്തം പൊടിയുന്നുണ്ട് . ഹയ്യോ മുതലാളി 
മുതലാളി കണ്ണ് തുറക്ക് ,എന്ത് ചെയ്യണമെന്നറിയില്ല ഞാനാകെ ഷോക്ക്‌ ആയിപ്പോയി ,എന്‍റെ കാല്‍പാദങ്ങള്‍ മണ്ണില്‍ ഉറക്കുന്നില്ല ,ഞാനാകെ 
തളര്‍ന്നു.ഒടുവില്‍ ആ സത്യം  ഉള്‍കൊള്ളേണ്ടി വന്നു .എന്‍റെ 
വിളികള്‍ക്കൊന്നും അദ്ധേഹത്തെ ആ 
ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനയില്ല .
എല്ലാവരുടെയും അവസാനം പോലെ അദ്ദേഹവും 
ഈ ലോകത്തോട്‌ വിട പറഞ്ഞു. ഓര്‍മ്മകളില്‍ 
എനിക്ക് നല്ല കുറെ നിമിഷങ്ങള്‍ സമ്മാനിച്ച്‌ 
അദ്ദേഹം മരണപ്പെട്ടതിനു ശേഷം ഞാന്‍ 
ആ നഗരം വിട്ടു , ഇനിയിങ്ങോട്ടില്ല എന്ന 
പ്രതിജ്ഞയോടെ ...................................................!

"മരണം അതിങ്ങനെയൊക്കെയാ അപ്രതീക്ഷിതമായി 
വന്നെത്തുന്ന വലിയ തമാശ."

Monday, 22 August 2011

പാഠം ഒന്ന് ജീവിതം

ലോകം എന്നെ തനിച്ചാക്കി മിഴിപൂട്ടി
കാവല്‍ക്കാരനെ പോലെ ഞാന്‍, 
മിഴികള്‍ തുറന്ന് രാവിന് കൂട്ടിരുന്നു.
നിശബ്ദത മൂടിക്കെട്ടിയ പ്രകൃതി .
എന്‍റെ മനസ്സ്,
നിലയില്ലാതെ താളമില്ലാതെ ഒഴുകുകയായ്.
ചിന്നി ച്ചിതറിയ മോഹങ്ങളേ 
സ്വപ്നങ്ങളാക്കി പെറുക്കി വെക്കാന്‍.
വാനില്‍ മിന്നി മറയുന്ന-
വാല്‍ നക്ഷത്രം പോല്‍.
മോഹങ്ങള്‍ ഓരോന്നായ് വന്നു പിരിയുന്നു.
മോഹങ്ങളോക്കെയും നഷ്ട സ്വപ്നങ്ങളായി.
എന്‍റെ മോഹങ്ങള്‍ വീഴ്ത്തിയ മുറിവിനെ 
ആശ്വാസമേകുന്നത്.
രക്തം തുടിക്കുന്നോരീ ഇളം പ്രായം 
നല്‍കുന്നോരായിരം പ്രതീക്ഷകള്‍.
പ്രകൃതിയുടെ മൗനത്തിനോടുവില്‍ 
വന്നു വീണു കോരിച്ചൊരിയുന്നൊരു മഴ. 
എന്നിരുന്നാലും ഈ രാവിനു 
കീഴടങ്ങാത്ത എന്‍റെ മനക്കാഴ്ചകള്‍ 
അലയുകയായ് ഒരു വഴി വെട്ടം തേടി.


Sunday, 21 August 2011

ഒരു തമാശക്കഥ


                 ഒരു ദിവസം പതിവുപോലെ ഞാന്‍ അങ്ങാടിയിലേക്ക് ഇറങ്ങി . നടന്നു പോകുന്ന വഴിയെ കണ്ട ചങ്ങാതിമാരോടെല്ലാം ഓരോ ഹായ് വച്ച് ഞാന്‍ അങ്ങാടിയില്‍ എത്തി . അവിടെ ഒരു മൊബൈല്‍ ഷോപ്പില്‍ ഞാന്‍ താവളം കണ്ടെത്തി . പിന്നെ കൂട്ടുകാരുമൊത്ത് തമാശകള്‍ പൊട്ടിക്കാന്‍ തുടങ്ങി കഴിഞ്ഞ കാലത്തെ കഥ പങ്കിട്ടും സ്കൂള്‍ വിട്ടു വരുന്ന പെണ്‍പിള്ളേരെ കമന്റ്റ് അടിച്ചും വായ്നോക്കിയും ആ സമയം അങ്ങനെ പോയികൊണ്ടിരുന്നു
                   പെട്ടെന്ന്‍ ഷോപ്പിന്‍റെ പുറത്തു നിന്നും നല്ല ഉച്ചത്തില്‍ ആരൊക്കെയോ വഴക്കിടുന്ന ശബ്ദം കേട്ടു. ശബ്ദത്തിന്‍റെ കാഠിന്യം കൂടിയപ്പോള്‍ ഞാനും ഷോപ്പില്‍ നിന്നും പുറത്തേയ്ക്ക് ഓടി . സ്ഥലത്തെത്തി കണ്ടകാഴ്ച ഒരു പത്തിരുപതു വയസ്സ് പ്രായമുള്ള പയ്യനെ ഒരു മാന്യന്‍ തൂക്കി പിടിച്ചിരിക്കുന്നു . അയാള്‍ അവന്‍റെ നേരെ അട്ടഹസിക്കുന്നു . "എന്താടാ ............ മോനെ നിനക്ക് കണ്ണില്ലേ എന്നൊരു ചോദ്യവും . സംഭവം ഞാന്‍ തിരക്കി മാന്യന്‍ നമ്മുടെ നാട്ടുകാരനാണ് , പയ്യനെ എനിക്ക് കണ്ടു പരിചയമില്ല . പയ്യന്‍ സ്കൂള്‍ വിട്ട
സമയത്ത് ബൈക്ക് എടുത്തിറങ്ങിയതാ. കണ്ടിട്ട് നാലു പെണ്‍കുട്ടികളുടെ മുന്നില്‍ ഒന്ന് ചെത്താന്‍ ഇറങ്ങിയവനെപ്പോലുണ്ട്. അവന്‍റെ ചെത്തല്‍ ഇന്ന്
ഏതായാലും മാന്യന്‍റെ വലത്തെ തോളിലായിരുന്നു. മാന്യന്‍ വലതു തോള്‍ നന്നായി ഉഴിയുന്നുണ്ട് കൊച്ചു കൊച്ചു തെറി വാചകങ്ങളും ,പിന്നെ പരാതി പറയലും . ചെറുക്കന്‍ വന്നു ചുമ്മാ ഒന്ന് ഉമ്മ വെച്ചതാ ബൈക്ക് കൊണ്ട്
പക്ഷെ മാന്യന്‍ നല്ലൊരു വീഴ്ച വീണു.
                സംഭവം അറിഞ്ഞു സ്ഥലത്തെത്തിയപോലെ ആ വഴി പോയ പോലീസ്
കേസ് ഏറ്റെടുത്തു . ചെക്കനെ പിടിച്ചൊന്നു കുടഞ്ഞു സംഭവം റൂട്ട് മാറി
ചെറുക്കന്‍ ലൈസന്‍സില്ലാതെയാണ് വണ്ടിപ്പുറത്ത് കറങ്ങുന്നത് അവനെയും
വണ്ടിയേയും തൂക്കി പോലീസ് വണ്ടി സ്റ്റെഷനിലെക്ക്. സംഭവം ത്രില്ലായപ്പോള്‍
ഞങ്ങളും വണ്ടിയെടുത്ത് പിന്നാലെ പിടിച്ചു.കഥ ഇങ്ങനെപോകുകയാണെങ്കില്‍
കടലില്‍ കായം കലക്കിയത് പോലെ ആകും ചുരുക്കത്തില്‍ പറയാല്ലോ.
               ചെറുക്കന്‍ പ്ലസ്‌ടുവിന് പഠിക്കുന്നു ദിവസചിലവ് അംബാനി -യേക്കാളും കൂടുതല്‍ ഉള്ളവനാണെന്ന് തോന്നുന്നു. ധൂര്‍ത്തടിച്ച് നടക്കുന്ന ജീവിതം. കൂട്ടുകാരുമൊത്ത് ബൈക്ക് മോഷണമാണ് പണി . പിടിച്ച ബൈക്കും അതില്‍ പെടും മറിച്ച് വിറ്റ് ചില്ലറയുണ്ടാക്കി , വയറു നിറയെ തിന്നും കുടിച്ചും നടക്കുന്നു . മറവില്‍ പിന്നെയും വേറെ കുരുത്തക്കെടൊക്കെ ഉള്ള ചെക്കനാണ്
നമ്മുടെ നായകന്‍ . നായകനെ അവസാനം പോലീസ് കസ്റ്റെടിയില്‍ വെച്ച്
കൂടുതല്‍ അന്വേഷണത്തിനായി . നായകന്‍റെ ബാപ്പയും കൂട്ടരും രംഗ പ്രവേഷണം ചെയ്തു മടങ്ങി ഒരു പാട് രഹസ്യങ്ങളും പോലീസിനോട്
പരസ്യമാക്കി, പോകുന്ന പോക്കില്‍ നായകനെ ഒന്ന് തലോടു കയും ചെയ്തു
സ്നേഹമില്ലാത്ത ബാപ്പ , കുരുത്തം കെട്ട ചെക്കന്‍ കഥ അങ്ങനെ തീരുന്നു .
മറുപുറം എന്താന്നവോ ഞാന്‍ രണ്ടു ദിവസം അതിന്‍റെ ആലോച നയില്‍ തന്നെ ആയിരുന്നു . എനിക്ക് ചിലത് മനസ്സിലായി ചിലതോട്ടു മനസ്സിലായില്ല താനും 

ഹും എനിക്കൊന്നും അറിയേണ്ട സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട . പറയാനുള്ളത്
പറഞ്ഞു മനസ്സിലാക്കാനുള്ളത്നിങ്ങള്‍മനസ്സിലാക്കുക. നമ്മുടെ കഥയിലെ മാന്യന്‍ സ്ഥലത്തെ പ്രധാനിയുമായി
   

ഖുര്‍ആന്‍ വചനങ്ങള്‍


. And the slaves of the Most Beneficent (Allah) are those who walk on the earth in humility and sedateness, and when the foolish address them (with bad words) they reply back with mild words of gentleness.
. And those who spend the night before their Lord, prostrate and standing.
. And those who say: "Our Lord! Avert from us the torment of Hell. Verily! Its torment is ever an inseparable, permanent punishment."
. Evil indeed it (Hell) is as an abode and as a place to dwell.
. And those, who, when they spend, are neither extravagant nor niggardly, but hold a medium (way) between those (extremes).
. And those who invoke not any other ilah (god) along with Allah, nor kill such life as Allah has forbidden, except for just cause, nor commit illegal sexual intercourse and whoever does this shall receive the punishment.


പരമകാരുണികന്‍റെ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും ,അവിവേകികള്‍ തങ്ങളോടു സംസാരിച്ചാല്‍ സമാധാനപരമായി മറുപടി
നല്‍കുന്നവരുമാകുന്നു.
തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും ,നിന്ന്
നമസ്ക്കരിക്കുന്നവരായിക്കൊണ്ടും-
രാത്രി കഴിച്ചു കൂട്ടുന്നവരുമാകുന്നു അവര്‍ .
ഇപ്രകാരം പറയുന്നവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ ,ഞങ്ങളില്‍
നിന്ന് നരക ശിക്ഷ നീ ഒഴിവാക്കിത്തരേണമേ ,തീര്‍ച്ചയായും അതിലെ ശിക്ഷ
വിട്ടൊഴിയാത്ത വിപത്താകുന്നു .
തീര്‍ച്ചയായും അത് (നരകം )ചീത്തയായ ഒരു താവളവും പാര്‍പ്പിടവും
തന്നെയാകുന്നു .
ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ
,പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗ്ഗം
സ്വികരിക്കുന്നവരുമാകുന്നു അവര്‍ .
അല്ലാഹുവോടൊപ്പം വേറേയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്‌ഥി
ക്കാത്തവരും,അള്ളാഹു-പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ
കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും,
വ്യഭിചെരിക്കാത്തവരുമാകുന്നു അവര്‍ ,ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന
പക്ഷം അവന്‍ പാപ ഫലം കണ്ടെത്തുക തന്നെ ചെയ്യും .


                                    സൂറ : ഫുര്‍ഖാന്‍ (സത്യാ സത്യ വിവേചനം )

                                                       (63-68 ആയത്തുകള്‍ )
                                                           

Saturday, 20 August 2011

ചിത്രങ്ങള്‍ കഥ പറയുമ്പോള്‍
























jangan buang makanan - indonesian 


ne perdez pas de la nourriture - french 


DON'T WASTE FOOD -ENGLISH

ഭക്ഷണം പാഴാക്കരുത് -മലയാളം 

खाना बर्बाद नहीं-HINDHi
 കാക്കത്തൊള്ളായിരം ഭാഷകള്‍ ഉണ്ട് ലോകത്ത്,ഓരോ ഭാഷകള്‍ക്കും നമ്മോടു പറയാന്‍ ഒരായിരം കഥകള്‍ ഉണ്ട് . എല്ലാ ഭാഷകളും എല്ലാവര്‍ക്കും
അറിയണമെന്നില്ല . പക്ഷെ വിശക്കുന്ന വയറിനു ഭാഷ ഒന്നേ ഒള്ളു , അത് ഏതു നാട്ടുകാരനായാലും അവന്‍റെ രോദനം മനസ്സിലാക്കാന്‍ പഠനമോ 
വിശകലനമോ വേണ്ട . 

കുരുവമ്പലം വേറിട്ട ചരിത്രം

കുരുവമ്പലം എന്‍റെ സ്വന്തം നാട് 
        മലപ്പുറം ജില്ലയിലെ ,പെരിന്തല്‍മണ്ണ താലൂകില്‍.
പുലാമന്തോള്‍ പഞ്ചായത്ത്‌ അധീനതയില്‍ വരുന്ന 
ഒരു കൊച്ചു വലിയ ഭൂപ്രദേശം. വയല്‍ നിരങ്ങള്‍, പച്ചപ്പിന്‍റെ
കുന്നിന്‍ ചെരിവുകള്‍, കൈ തോടുകള്‍, ശാന്തിയും
സമാധാനവും നിറഞ്ഞ-മത ഭേദമന്യേ 
ഒരുപോലെ കഴിയുന്ന ഗ്രാമം.സ്വതന്ത്ര ചരിത്രത്തില്‍ 
എഴുതിവച്ചതും അല്ലാത്തതുമായ ഒരുപാടു 
ചരിത്രങ്ങളുറങ്ങുന്ന എന്‍റെ ജന്മനാട് ഞാന്‍ നിങ്ങളെ 
അങ്ങോട്ട്‌ ക്ഷണിക്കുന്നു ഞങ്ങള്‍ക്ക് പറയാനുള്ളത്.
നിങ്ങള്‍ക്ക് ചെറുതായി അറിയുന്ന സ്വാതന്ത്രത്തിന്‍റെ
ഒരു വലിയ മുഖം.
           ചരിത്രം ഇങ്ങനെ .... 1921-നവംബര്‍ 20- നാണ് ലോക ജനതയെ 
നടുക്കികൊണ്ട് ആ വാര്‍ത്ത‍ വന്നത് . ഇന്ത്യന്‍ സ്വതന്ത്ര 
സമരത്തില്‍ ഇതിനോളം സമമായതോന്നും തന്നെ ഇല്ല   
"വാഗണ്‍ ട്രാജഡി ." ദുരന്തം നിങ്ങള്‍ക്ക് വെറും വാചകത്തില്‍,
നടന്ന സ്വതന്ത്ര സമരങ്ങളിലോന്നു അത്രമാത്രം.
പക്ഷെ ദൃസാക്ഷികള്‍, എന്നും ജീവിതത്തിലും 
സ്വപ്നത്തിലും പോട്ടിക്കരയിക്കുന്ന കൂറേ
യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്. ഇത്രയും നീജമായൊരു 
വാഴ്ച ലോകത്തൊരു ഭരണകൂടവും 
നടത്തിയിട്ടുണ്ടാവില്ല . നവംബര്‍-19  തിരൂരില്‍ 
നിന്നും പുറപ്പെട്ട ദുരന്ത വാഗണില്‍ നടന്ന 
സംഭവം ഇങ്ങനെ.


              അന്‍പതുപേര്‍ക്ക് തികച്ചും നില്‍ക്കാനാവാത്ത
ചരക്കുകള്‍ മാത്രം കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന 
ബോഗിയില്‍, മലബാറില്‍ ആരവം കൊണ്ട ബ്രിട്ടിഷുകാര്‍ക്കെതിരെ-
യുള്ള സമരങ്ങളില്‍ പിടിക്കപ്പെട്ട നൂറോളം ചെറുപ്പക്കാരെ ആ 
വാഗണില്‍ നിറച്ചു . ഇരുപാദങ്ങള്‍  കുത്താന്‍ പോലും 
ഇടമില്ലാത്ത ആ ബോഗിയില്‍ അത്രയും മനുഷ്യ 

ജന്മങ്ങളെ കുത്തിനിറച്ചു . നാട്ടു പ്രദേശങ്ങളില്‍ റോന്തു 
ചുറ്റിയിരുന്ന പട്ടാളക്കാര്‍ വെടിയുതിര്‍ത്തിരുന്ന തോക്കുകള്‍ 
കൊണ്ടും,അവരാലാകുന്ന വിധം ഞങ്ങളെ അതില്‍ നിറച്ചു 
ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് ആ ഓര്‍മ്മകളില്‍ 
ജീവിക്കുന്ന മലപ്പുറം മേല്‍മുറി കൊന്നോല അഹമ്മദ് 
ഹാജി യുടെ വാക്കുകള്‍.
                    ശ്വാസം അടക്കിപ്പിടിച്ചു മേല്‍ക്കുമേല്‍ ആ യാത്ര 
തുടങ്ങി .വറ്റിവരണ്ട തൊണ്ടയില്‍ നനവോന്നു തട്ടാന്‍ 
വിളിക്കാത്ത ദൈവങ്ങള്‍ ഇല്ല. ഞങ്ങള്‍ അലറി വിളിച്ചു 
ബോഗിയുടെ ഭിത്തികളില്‍ തങ്ങളാലാകുന്നവര്‍ കൈ 
കൊണ്ട് അടിച്ചു പക്ഷെ ആ നിലവിളി കേള്‍ക്കാന്‍ 
കാതുകള്‍ ഉണ്ടായിരുന്നില്ല. അടങ്ങാത്ത ദാഹവും 
മരണ വെപ്രാളവും കൊണ്ട് സ്വന്തം സഹോദരന്‍റെ
വിയര്‍പ്പു നക്കിയും , പരസ്പരം മാന്തി പറിച്ചും 
സഹോദരന്‍റെ മേനിയില്‍ പൊടിഞ്ഞ രക്തത്തുള്ളികള്‍ 
നക്കിയും ,ചിലര്‍ മേല്‍ക്കുമേല്‍ വീഴാന്‍ തുടങ്ങി 
ദാഹ ത്തിന്‍റെ കാഠിന്യം കൊണ്ട് മൂത്രം 
കയ്യിലോഴിച്ചും ചിലര്‍ ദാഹം തീര്‍ക്കാന്‍ ശ്രമിച്ചു.
ആ ബോഗി നിറയെ മരണ വെപ്രാളം കൊണ്ട് 
മലവും  മൂത്രവും വിസര്‍ജ്ജിച്ചു.ഇങ്ങനെയോരന്ത്യം 
ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല .
               ബെല്ലാരിയിലേക്ക് തിരിച്ച ആ വാഗണ്‍ 
പോത്തന്നൂരില്‍ വച്ച് നിറുത്തി . വാതില്‍ തുറന്നപ്പോള്‍ 
കണ്ട കാഴ്ച അവരെത്തന്നെ നടുക്കി 64-പേരുടെ മയ്യത്ത്.
മലവും മൂത്രവും നിറഞ്ഞ ബോഗിയില്‍.  ചിലര്‍ 
 ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്. ഭാക്കിയുള്ളവര്‍ക്ക് 
ബോധം നഷ്ട്ട പെട്ടിരുന്നു മൊത്തം70-പേര്‍ മരിച്ചു.
MSMLV 1711-നമ്പര്‍ വാഗണില്‍.

            മരിച്ച 70-പേരില്‍ 41-പേരും  കുരുവമ്പലം 

ഗ്രാമക്കാരായിരുന്നു . ഞങ്ങളുടെ പൂര്‍വികര്‍,
സംഭവത്തെ ലോക ജനത മൊത്തം വളരെ 
ക്രൂരമായിട്ടാണ് വിശേഷിപ്പിച്ചത്‌.
പക്ഷെ നമ്മുടെ ചരിത്ര താളുകളില്‍ 
വെറും ചിതലരിച്ചുപോകുന്ന പുസ്തകങ്ങളിലെ 
ഒരു സ്വതന്ത്ര സമര കഥയായി നിന്നു .
       ഇന്നും എന്നും അവരുടെ ഓര്‍മ്മക്കായി ഞങ്ങള്‍ 
നാട്ടിലൊരു വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം 
പണിതിട്ടുണ്ട്. അതിനകത്തൊരു ലൈബ്രറി 
ഉണ്ട് സെമിനാര്‍ ഹാള്‍ ഉണ്ട് , വര്‍ഷാ വര്‍ഷം
ഞങ്ങള്‍ അവരെ അനുസ്മരിക്കുന്നുമുണ്ട്.
എന്‍റെ നാടിന്‍റെ ഈ ദുരന്ത കഥ വര്‍ഷ മേറെ
പിന്നിട്ടിട്ടും വേദനയുണ്ടാകുന്നു . മരണമടഞ്ഞ 
ധീര ദേശാഭിമാനികളെ നിങ്ങള്‍ വെട്ടി തന്ന 
മണ്ണില്‍ ഞങ്ങള്‍ സന്തുഷ്ട്ടരാണ്

Friday, 19 August 2011

രക്തത്തുള്ളികള്‍

ചോര വീണ മണ്ണില്‍.
വേര്‍പാടിന്‍റെ കണ്ണുനീര്‍ വീണ 
മണ്ണില്‍.
ഞാന്‍ തിരിച്ചെത്തി ഞാന്‍-
പെറ്റു വീണ മണ്ണില്‍.
വര്‍ഗ്ഗം തിരിഞ്ഞു വേട്ടയാടിയത് 
എന്‍റെ ഉടപ്പിറപ്പുകളെ 
മനുഷ്യാ നിന്‍റെ ജന്മം, അതിനുമൊരു 
അന്ത്യമില്ലേ .
മരണം നിന്നെയും ഭയപ്പെടുത്തുന്നില്ലേ 
എന്‍റെ ഉപ്പ 
എന്‍റെ ഉമ്മ , യാജനയുടെ ആ 
കൈകള്‍ നിങ്ങള്‍ ആറുത്തെടുത്തില്ലേ
ഇന്നലയുടെ കളിചിരികള്‍ 
എനിക്കിന്നും കേള്‍ക്കാം 
എനിക്ക് തൊട്ടറിയാം ഈ മണ്ണില്‍ 
ഞാന്‍ തീര്‍ത്ത സ്വപ്‌നങ്ങള്‍ 
എങ്കിലും മനുഷ്യാ പച്ച മനുഷ്യനെ 
കുത്തിക്കീറാന്‍ എങ്ങനെ .....
നിങ്ങള്‍ക്ക്‌ മനസ്സുറച്ചു.
ഇനി ഒരിക്കല്‍ ഞാന്‍ വരില്ല 
ഈ മണ്ണിലേക്ക് ഇവിടെയെനിക്ക് 
പങ്കുവയ്ക്കാന്‍ സ്വപ്‌നങ്ങള്‍ ഭാക്കിയില്ല.
"ജീവനോന്നിനെപ്പോലും ഹനിക്കരുത്-
മാനുഷ്യ പുത്രാ."


Thursday, 18 August 2011

പ്രണയ നൊമ്പരം















 





മഴ എന്നെ പ്രണയിക്കാന്‍ 
പ്രേരിപ്പിച്ചു 
പ്രത്യാശയുടെ ചിലന്തിവലകള്‍ 
നെയ്തു നീങ്ങുമ്പോല്‍ 
ആദ്യ പ്രണയം തേടി ഞാനും 

വീട്  വിട്ടിറങ്ങി.
മനസ്സ് കാര്‍മേഘം മൂടിയപോല്‍
ഇന്ന് പെയ്തൊരാ മഴയില്‍ 
മൂടിക്കെട്ടിയ എന്‍റെ മനസ്സും 
അതിലെ കുഞ്ഞു വേദനകളും 
പൊഴിഞ്ഞു തീര്‍ന്നു .
മഴ വീണു നനഞ്ഞ വഴിയെ 
ഞാന്‍ അവളെ തേടി നടന്നു 
ദൂരം ഏറെ പിന്നിട്ടു 
മഴ തോര്‍ന്നു ,വെയില്‍ വന്നു 
പിന്നെയും ഒരു മഴക്കാലം 
ഞാന്‍ നടന്ന വഴികളെല്ലാം 
തിരികെ നടന്നു എന്‍ കണ്‍ -
കോണില്‍ അവളുടെ രൂപം മാത്രം തെളിഞ്ഞില്ല .
ഇടവിട്ട്‌ പെയ്തും തോര്‍ന്നും
ഈ മഴക്കാലവും തീര്‍ന്നു .
എന്‍റെ നഷ്ട സ്വപ്നമേ .

ഒരു ഡയറിക്കുറിപ്പ്‌




                    ഒരു പാട് മോഹങ്ങള്‍ അതിലേറെ സ്വപ്‌നങ്ങള്‍ ഒരു 
പാവം ജന്മം (ഞാന്‍ പറയുന്നു). ജീവിച്ചു തുടങ്ങിയപ്പോള്‍ എവിടെ 
എത്തുമെന്നറിയില്ലായിരുന്നു എങ്ങനെ ആ വഴി നടന്നു നീങ്ങണ-
മെന്നറിയില്ലായിരുന്നു എങ്കിലും സുഗകരമായി ആ വഴി താണ്ടി 
ഞാനിവിടം വരെ എത്തി പൊന്‍തൂവലുകളൊന്നും ആ നെഞ്ചത്ത് 
ചാര്‍ത്താന്‍ ഇല്ലാതെ എപ്പോഴും മൗനം, പിന്നെ ഏകാന്തത 
എനിക്കിവരോട് രണ്ടുപേരോടും വല്ലാത്ത സ്നേഹമാണ് 
എന്നും എന്‍റെ കണ്ണ് നനയുമ്പോള്‍ അവരാണ് എനിക്ക് കൂട്ട് 
                    ഇനി അറിയില്ല ഏതു വഴിയെ നടക്കണമെന്ന് 
ഇരുട്ട് വിതറിയിരിക്കുന്ന വഴിയോരങ്ങള്‍ , ആ വഴി 
തെളിയിക്കാന്‍ എന്‍റെ കൈവശം ഒരു തിരിവെട്ടം  പോലുമില്ല 
കൈവന്നോരായിരം ഭാഗ്യങ്ങള്‍ നഷ്ട്ട പ്പെടുത്തിയവനെ
പോലെ ഉഴഞ്ഞു മരിഞ്ഞൊരു ജന്മം, സത്യമാണ് എന്‍റെ 
ഹൃദയം .എന്‍റെ കാല്‍പാദങ്ങള്‍ തളരുംപോലെ 
ലക്ഷ്യങ്ങളെല്ലാം പാതി വഴിയെ മറയുന്നെന്നു മനസ്സ് 
പറയുന്നു . മത്സരിക്കാന്‍ , ജയിക്കാന്‍ ഇനിയൊരു ജന്മം 
പുനര്‍ജനി ക്കണമെന്ന തോന്നല്‍ .
                 എങ്കിലും ജീവന്‍റെ ഹൃദയമിടിപ്പുകള്‍ എനിക്ക് 
പ്രതീക്ഷയുടെ കവാടങ്ങള്‍ തുറന്നു തരുന്നു സ്വപ്നമാണോ 
അതോ സത്യമോ പകച്ചു നിന്നു ഞാനാ വഴിവക്കില്‍ 
നാളെ അല്ലെങ്കില്‍ മറ്റൊരു നാളെ അതു നടക്കും 
എന്‍റെ ജീവിതത്തിലും അതെ(miracle) അത്ഭുതങ്ങള്‍ 
അതുതന്നെ ശരണം ..... സ്വപ്‌നങ്ങള്‍ പറയുന്നു 
ഒന്നുകില്‍ കാത്തിരുന്നെത്തുന്ന ആ (miracle) അത്ഭുതത്തില്‍ 
അല്ലെങ്കില്‍ നമ്മളാരും പ്രതീക്ഷിക്കാതെ നമ്മെ 
തേടിയെത്തുന്ന മരണത്തില്‍ ,,,,
********************************************* 
      രക്തത്തുള്ളികള്‍...............!

Wednesday, 17 August 2011

അനുഭവം ഗുരു

നഗര മധ്യത്തിലെ തിരക്കേറിയ ബാറില്‍ ഞാനും ഒരു  സീറ്റ് പിടിച്ചു
നേരിയ വെളിച്ചത്തില്‍ ഒരു പാട് കോലങ്ങള്‍ നടന്നു നീങ്ങുന്നു 
തണുത്തൊരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു ഞാന്‍ കാത്തിരിപ്പായ്
ബിയര്‍ എത്തി .. മൂടി തുറന്നു ആദ്യ സിപ് എടുത്തപ്പോള്‍ 
ഉള്ളം ഒന്ന് തണുത്തു ,തിരക്ക്   പിടിച്ച പകലിനു ഒരു ഗുഡ്-ബൈ 
കൊടുത്തു , സ്നാക്ക്സ് രൂപത്തില്‍ ചിക്കന്‍ പീസ്‌ വറുത്തെടുത്തതും 
എന്‍റെ തീന്‍ മേശയുടെ മൂലയിലെത്തി. ഞാനെന്‍റെ ജോലിയില്‍ 
ഏര്‍പ്പെട്ടു പോക്കറ്റില്‍ കിടന്ന മൊബൈല്‍ ബെല്‍ അടിച്ചു 
'ഹോ '.... ഇനിയിപ്പ ആരാണിത് ... ഹോ ബൈജു,കൂട്ടുകാരനാണ് 
ഇന്ന്‍ ഒന്നിച്ചൊരു സെക്കന്‍-ഷോക്ക് പോകാമെന്ന്‍ പറഞ്ഞിരുന്നതാണ്.
"ഹോ ഇനിയിപ്പോ എന്താ ചെയ്യാ " കള്ളം പറയാം .
"ബൈജു എടാ നീ എവിടെയാ "
"എടാ എനിക്ക് ഒരു പാര്‍ട്ടിയെ കാണാന്‍ പോകണം" നീ വേറെ ആരെങ്കിലും കൂടെ കൂട്ടിക്കോ 
"ഹപ്പട " ഹോ ഈ ശവം പിടിച്ച മൊബൈല്‍ ... സ്വിച്ച് ഓഫ്‌ ചെയ്യാം ...
ഇന്ന് നല്ല മൂഡാ- ഒരു ബിയര്‍കൂടി ഓര്‍ഡര്‍ ചെയ്യാം.
            അടുത്ത ബിയര്‍ ബോട്ടില്‍ വന്നു "ഠപ്പേ"- മൂഡി തുറന്നതും പതഞ്ഞു പൊങ്ങി 
ഒരു തുള്ളിപോലും വെളിയില്‍ പോകാതെ ഞാന്‍ അടുത്തിരുന്ന ഗ്ലാസ്സിലേക്ക് 
ചെരിച്ചു . പിന്നെ ആസ്വാദനത്തിന്‍റെ പുത്തനുണര്‍വായിരുന്നു
പതിയെ പതിയെ ഞാന്‍ ആ കുപ്പി ബിയറും അകത്താക്കി 
മതിയാക്കിയെക്കം എന്ന തോന്നല്‍  എന്‍റെ മനസ്സിനെ ബാറിനു പുറത്തേയ്ക്ക് 
ക്ഷണിച്ചു തെരുവ് വിളക്കുകള്‍ പകല്‍ പോലെ എന്‍റെ വഴിയില്‍ 
വെളിച്ചം വിതറിയിരിക്കുന്നു . ഷര്‍ട്ട്‌ പോക്കറ്റില്‍ തപ്പി നോക്കിയപ്പോള്‍ കിട്ടിയ 
സിഗരെറ്റ്‌ തിടുക്കത്തില്‍ കത്തിച്ചു ഞാന്‍ ചുണ്ടില്‍ ചേര്‍ത്തുപിടിച്ചു 
നടന്നു റൂമിലേക്ക് .... ഹോ ... എന്തൊരു തിരക്ക് പിടിച്ച ജീവിതം 
നാളെയെ ശപിച്ച് പാതി മയക്കത്തോടെ ഞാന്‍ നടന്നു .
***********
        ബാറും നേരിയ വെളിച്ചവും ,തണുത്ത ചില്ലനൊരു 
ബിയറും വേഗമേറിയ ജീവിത വഴിയില്‍ നമ്മള്‍ കണ്ടെത്തുന്ന 
ഏകാന്തത , സ്വപ്‌നങ്ങള്‍ വില്‍ക്കുന്നു , പ്രണയം പുത്തന്‍ നിറത്തില്‍ 
വര്‍ണ്ണിക്കപ്പെടുന്നു . ഓര്‍മ്മകളിലേക്ക് ഒരു പാഴ് ജന്മം എന്ന് ചിലര്‍ 
ഓര്‍ത്തിരിക്കാന്‍ നല്ല കാലം എന്ന് ചിലരും . "മൗനം സത്യമാണ് "

Tuesday, 16 August 2011

മഴ

എന്‍റെ മനസ്സില്‍ ഒരു ഭയം പോലെ 
അലറി വിളിച്ച കാറ്റ് , ചിത്രങ്ങള്‍ -
എടുത്തു മറയുന്ന മിന്നല്‍പിണരുകള്‍ 
കാറ്റ് പൊടി പടലങ്ങളുമേന്തി പിന്നെയും 
ഉയര്‍ന്നു പൊങ്ങുന്നു .
കിളികള്‍ കൂടുവിട്ടു എങ്ങോ മറയുന്നു 
എന്‍റെ ജനലഴികളില്‍ മഴത്തുള്ളികള്‍ മുത്തമിട്ടു 
എന്‍റെ മാംസങ്ങളെ തഴുകി 
എന്‍റെ മനസ്സിനത് കുളിരായ്
നനഞ്ഞു കുതിര്‍ന്ന മണ്ണിന്‍റെ സുഗന്ധം 
എന്‍റെ മൂക്കിന്‍റെ ഭിത്തികളില്‍ തുളച്ചു 
ഏറെ നേരം സ്വപ്നം കണ്ടു നിന്ന ഞാന്‍ 
ആദ്യ മഴയുടെ അവസാനം 
ഏഴു നിറമുള്ള മഴവില്ലിനെയും കണ്ടു മടങ്ങി 

ഓട്ടോഗ്രാഫ് .....!


തണല്‍ വിരിച്ച വഴിയോരങ്ങളിന്നെവിടെ , പുതു മഴ പെയ്താല്‍ ഉദിക്കുന്ന മഴവില്ലിന്നെവിടെ കാണെ-ക്കാണേ -
ഒരാവര്‍ത്തന വിരസമല്ലാത്ത ഈ ഒത്തിരി കഴ്ച്ചകൂട്ടങ്ങളെല്ലാം ഇന്നെവിടെ , അതോ എനിക്കവയെ കണ്ടു- 
നിന്ന് ആസ്വദിക്കാന്‍ സമയമില്ലാതെ പോയോ .
ഓര്‍മ്മകള്‍ മധുരമായ് എന്നും നില്‍ക്കുന്ന ഈ നല്ലകാലം നമ്മുടെ കലാലയ ജീവിതം. കാലം ഒരിക്കല്‍ -
ഈ ഓര്‍മ്മകള്‍ക്കുമേല്‍ ചിതല്‍ വീഴ്ത്തിയെക്കാം നമ്മുടെ വേഗതയേറിയ ജീവിത വീധികളില്‍ നാം പിന്നിട്ട- 
ഈ നല്ല കാലം കണ്ടില്ലെന്നു നടിച്ചെക്കാം. നമ്മള്‍ കൈപടയാല്‍ വിരിയിച്ച, കുത്തിക്കുറിച്ച ഈ ചില്ലക്ഷരങ്ങള്‍ -
ഉറങ്ങിപ്പോയ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയെക്കാം അതിനൊരു ജന്മം തീരും വരേയ്ക്കും ആയുസ്സുണ്ടാകണമെന്നില്ല,
ഈ ആയുസ്സിലെ ചില നല്ല ഒഴിവു സമയങ്ങള്‍ , മനസ്സ് പേറിയ ഭാരത്തിന്‍റെ ഭാണ്ട കെട്ട് മാറ്റിവെച്ചു .
ചിതറിയ മുത്തുകള്‍ ഞാന്‍ പെറുക്കിയെടുത്ത് ഹൃദയത്തിന്‍റെ കോണില്‍ ചേര്‍ത്ത് വച്ചപ്പോള്‍ കേള്‍ക്കാം -
ഇന്നലെപ്പോലെ അവയുടെ സ്വരങ്ങള്‍ കാണാം കാലം ഒരു കൈപിടി വര്‍ഷങ്ങള്‍ പിന്നോട്ട് കുതിച്ച -
കാഴ്ചകള്‍ - ഒരായുസ്സ് തീരും വരേയ്ക്കും അവയൊന്നും എന്നെ വിട്ടു പിരിയരുത് എന്നാണെന്‍റെ പ്രാര്‍ത്ഥന .
ഒരു കൊച്ചു നാടകത്തിനുമേല്‍ തിരശ്ശീല വീഴുംപോല്‍ ഈ കഴിഞ്ഞ നല്ല നാളുകള്‍ തീരുകയായ്,
അവിടെ ആ കുസുര്‍തി കൂട്ടില്‍ നിറയെ പിണക്കവും ഇണക്കവും ഉണ്ട് ചെറു വേദനകള്‍ പിന്നെ ഇണക്കങ്ങളുടെ -
ആരവങ്ങള്‍ , പരസ്പരം മനസ്സിലാക്കിയും മനസ്സിലാക്കാതെയും പോയ നിമിഷങ്ങള്‍ ഉണ്ട് ഇപ്പോഴിതാ -
നഷ്ടപ്പെടലിന്‍റെ മറ്റൊരു പുതു വേദനയും . എന്നിരുന്നാലും ഈ പുതു നിലാവുള്ള രാത്രി തനിയെ മാനം നോക്കി -
കിടന്നപ്പോള്‍ മനസ്സുകൊണ്ട് പിരിയാന്‍ വിസമ്മതിച്ച ആ നല്ല നാളിലെ ഓര്‍മ്മകള്‍ എന്‍റെ അരികത്തെയ്ക്കു- 
വരികയാണ്‌ . എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ നല്ല ബന്ധങ്ങളുടെ നഷ്ടത്തെ ഓര്‍ത്ത്‌.......
വീണുടഞ്ഞ ചില്ല് പാത്രത്തില്‍ നിന്നും ഞാന്‍ പെറുക്കി കൂട്ടിയ അക്ഷരങ്ങള്‍ ... മരണം നമ്മെ മാടി -
വിളിച്ചാലും ഈ ഓര്‍മ്മകള്‍ എന്നും മരിക്കാതെ നില്‍ക്കും ......!@#


STRANGER IN STREET



എണ്ണ മറ്റാത്ത ഹൃദയമിടിപ്പുകള്‍ ലോകത്തുണ്ട് , അവയിലെല്ലാം ഓരോ പ്രത്യേകതകള്‍ നമുക്ക് കാണാന്‍ കഴിയും , ഇവിടെ എന്‍റെ കഥയിലെ നായകന്‍,
ലോകം കീഴടക്കാന്‍ തന്‍റെ കയ്യിലോരായുധവും ഇല്ലാതെ ഇറങ്ങിത്തിരിച്ച
ഒരു പയ്യനാണ്, അവന്‍റെ കഥയാണ് , ലോകം അറിയാനിടയായാല്‍ അതില്‍ സാഹസികത കളൊന്നും നിങ്ങള്‍ക്ക് തോന്നുകില്ല ,ആരും അറിയാത്ത , ആരെയും അറിയിക്കാത്ത ഒരു കുഞ്ഞു മനസ്സിന്‍റെ വലിയ വലിയ മോഹങ്ങളുടെ വെറുമൊരു ജീവനില്ലാത്ത കഥ.
               എങ്ങനെ നിങ്ങളിലെക്കായ്‌ ആ മനസ്സിനെ തുറക്കണമെന്നറിയാതെ ,പിന്നെയും കൂരിരുട്ടില്‍ തന്നെ എല്ലവിത വികാരങ്ങളോടുംകൂടി തനിച്ചിരിക്കുന്ന ഒരു മനസ്സുണ്ട് ആ പയ്യന് ,ആ കഥ എങ്ങനെ വിവരിക്കണമെന്നറിയാതെ ,വിവരിച്ചാലും ലോകം അവനെ ഭ്രാന്തനായി മുദ്ര കുത്താനല്ലാതെ തുനിയുക ഇല്ല . 


"ജീവിതം പാതിവഴിയിലെത്തിച്ചിട്ടു പിന്നെ വഴിയറിയാതെ നിന്ന് പോയാല്‍ എങ്ങനെയിരിക്കും , അനുഭവിച്ചി ട്ടുണ്ടെങ്കില്‍ അറിയാം എന്നെയും
നിങ്ങള്‍ക്ക് .....!"










അമ്മ






എന്‍റെ തിരു നെറ്റിയില്‍ ചുളിവു വീണു .
എന്‍റെ കാഴ്ചകള്‍ക്ക് മങ്ങലേറ്റു .
എന്‍റെ സ്വപ്നങ്ങളില്‍ ചിതലരിച്ചു
എന്‍ മകനെ നീ ഇന്നെവിടെയാണ്‌ നീ
ഒരിക്കല്‍ വരില്ലേ എന്‍റെ താങ്ങും -
തണലായി നില്‍ക്കാന്‍ .
നരകള്‍ ബാധിച്ച തലമുടികള്‍ക്കിടയില്‍
പ്രായം ചെന്നതിനാല്‍ എണ്ണ യിട്ടിട്ടില്ല .
എന്‍റെ വസ്ത്രങ്ങള്‍ മുഷിഞ്ഞവയാണ്
പ്രായം എന്‍റെ പ്രസരിപ്പെല്ലാം തട്ടിയെടുത്തു
അന്ന് നീ എന്‍ മടിത്തട്ടില്‍ മായങ്ങിയപ്പോള് ളള
സുഗന്ദമോന്നും ഇന്നുണ്ടാവില്ല
എന്നിരുന്നാലും വരിക മകനെ ... ഒരു നോക്ക്
കണ്ടിടാന്‍ ... എനിക്ക് മയങ്ങാന്‍ ....ഞാന്‍ പത്തുമാസം ചുമന്ന്‍ പ്രസവിച്ച
എന്‍റെ മകനെ .
നിന്നെ പിച്ച വെപ്പിച്ച എന്‍റെ കരങ്ങള്‍ക്ക്
നിറമില്ലാതെ യായിരിക്കുന്നു.
എന്‍റെ ചുമ്പനങ്ങള്‍ക്ക് മൃതുതം ഇല്ലാതെയായിരിക്കുന്നു
അന്ന് ഞാന്‍ നിനക്കൊരമ്മ യായ്‌ ജീവിച്ചു
ഈ ജന്മം ഇനി ഒന്നിതാഗ്രഹം ബാക്കി
നിന്‍ വാത്സല്യ ചിറകുകള്‍ക്കിടയില്‍
ഒരന്ത്യ ശ്വാസം .
ഞാന്‍ ആശിച്ച വേഷമിതോന്ന്‍ മാത്രം
ആ ആഗ്രഹാമോന്നാടന്‍ കഴിയാതെ
എന്‍ ജീവിതമാം യവനിക വീണു പോയാലും
നിനക്ക് നന്മ വരട്ടെ ....






Monday, 15 August 2011

പുരണ്ട കണ്മഷി

     

നന്മയുടെ പൂകള്‍ അടര്‍ന്നുവീണ ഈ മുറ്റത്ത് 
ചിന്തകളും കുറിപ്പുകളും സൌന്ദര്യം വറ്റിപ്പോയ 
വാര്‍ധക്യം പോലെയായിരിക്കുന്നു . വേഗത്തില്‍ എല്ലാം 
തീര്‍ക്കണം എന്നാ തോന്നല്‍ , തോന്നിയ വാചകങ്ങള്‍ക്ക് 
പിഴവോന്നുമില്ലെന്ന പോലെ അടുത്ത വാക്കുകള്‍ തേടി 
പോകുന്നു . മരിച്ചുപോയ്‌ എന്‍റെ കൈകളില്‍ വിടര്‍ന്നിരുന്ന 
നല്ല രചനകളുടെ മധുരകാലം ,സമയമില്ലായ്മയും 
സംയംപോക്കുകളും തിരഞ്ഞു നടന്ന ഞാന്‍ 
എന്‍റെ കഴിവിനെ എന്നിലുള്ള വാസനയെ 
അറിയാതെ പോയി ആ അക്ഷരമുറ്റം പിന്നിട്ടു 
ഇന്ന് ഞാന്‍ വീണ്ടും അങ്ങോട്ട തിരികെ എത്തിയിരിക്കുന്നു 
നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സൌന്ദര്യ രചനകള്‍ 
നിര്‍മ്മിക്കണം എന്ന ആഗ്രഹത്തോടെ ദൈവം സഹായിച്ചാല്‍ 
ആ ആഗ്രഹം സഫലമാകും ,,,,, അല്ലെങ്കില്‍ എന്‍റെ കുറിപ്പുകള്‍ 
ജീവനില്ലത്തവയായിപ്പോകും , ആശംസകള്‍ 
my trailer .......... i will back with more tips catch me ............!@#

Sunday, 14 August 2011

സ്വാതന്ത്രദിനം

സ്വാതന്ത്രദിനം ആഘോഷിച്ചു ..........!

 സ്വതന്ത്ര ദിനാഘോഷം 
            2011 അഗസ്ത്-15 പുലര്‍ച്ചെ-12:30 മണിയോടെയാണ് ഒരു ബ്ലോഗ്‌ 
ഉണ്ടാക്കുക എന്ന ആശയത്തില്‍ ഞാന്‍ വിജയിച്ചത്. 
പുതിയ ബ്ലോഗ്‌ അഡമിനി (എന്‍റെ) യായി ക്കൊണ്ട് ഈ 
സ്വതന്ത്ര ദിനാഘോഷങ്ങള്‍ക്ക് ഞാന്‍ തുടക്കം കുറിച്ചു.
അപ്പോള്‍ മുതല്‍ ആഘാംശയാണ് ഞാന്‍ എന്തെല്ലാമാണ് 
എഴുതിച്ചേര്‍ക്കാന്‍ പോകുന്നെന്നുള്ള .എന്ത് എഴുതും  ,
ഇനി ആരൊക്കെയാണ് എന്‍റെ തൂലിക തുമ്പിലെ 
നായകന്മാര്‍ , അതൊക്കെ പോട്ടെ ഈ ബ്ലോഗിന് എന്ത് 
പേരിടും മൂന്നാല് പേരുകള്‍ കൊടുത്തു എന്നിട്ട് 
ഉഷാറ് പോരാത്തത്‌ കൊണ്ട് മായ്ച്ചു കളഞ്ഞു 
അവസാനം ഗ്രാമഫോണ്‍ കൊള്ളാം അല്ലെ.
പിന്നെ ഈ എഴുത്ത് കുത്തുകളില്‍ ഒരു സ്മരണ 
പുതുക്കണമെന്നൊരു ആശയവും തോന്നി.
      "എന്‍റെ ചിരികള്‍ക്ക് പിന്നിലെ ഞങ്ങളുടെ 
സ്വാതന്ത്രത്തിനു പിന്നിലെ സ്വന്തത്തെ 
ബലിയര്‍പ്പിച്ച ധീര പോരാളികളെ, ഹൃദയത്തില്‍ 
ഒരായിരം പുഷ്പോപഹരങ്ങളാല്‍ ഞാന്‍ സ്മരിച്ചു."
ഹൃദയത്തിന്‍റെ അഗാത ഗര്‍ത്തങ്ങളില്‍ വീണ 
നൊമ്പരം എന്‍റെ കണ്ണിനീറനണിയിച്ചു.
  ഞങ്ങളാരും ചിന്തിക്കുന്നില്ല ഞങ്ങള്‍ക്ക് 
എവിടുന്ന് കിട്ടി ആര് നേടി തന്നു വര്‍ണാഭമായ 
ഈ മണ്ണിലൂടെ പറന്നു നടക്കാനുള്ള സ്വതന്ത്രം 
നിങ്ങളുടെ രക്തവും വിയര്‍പ്പും ആകുന്നു 
ഈ സ്വതന്ത്രം എന്നിട്ടും നിങ്ങളുടെ ആത്മാക്കള്‍ 
ശാന്തി തേടി അലയുംപോലെ ഒരു തോന്നല്‍.
            അങ്ങനെ എന്‍റെ ബ്ലോഗും റെഡി 
അക്ഷര കൂട്ടങ്ങള്‍ പെറുക്കി വെച്ച ഞാന്‍ കാണുന്ന 
കാഴ്ചകള്‍ കുത്തി കുറിക്കണമെന്ന  ആഗ്രഹത്തോടെ 
നിറഞ്ഞ ഈ വെളിച്ചത്തിന്‍റെ മറവില്‍ ഈ രാവില്‍ 
ഇന്നെനിക്കു ഈ ആഗ്രഹം പറിച്ചു നടാന്‍ 
സ്വതന്ത്രം സ്വന്തം രക്തം കൊണ്ടും ത്യാഗം 
കൊണ്ടും നേടിത്തന്ന പൂര്‍വികരെ നിങ്ങളുടെ 
ഓര്‍മ്മകള്‍ അനുസ്മരിക്കുന്നു . സ്വന്ത്ര ദിനം 
ഞങ്ങള്‍ ആഘോഷിക്കുന്നു . നിങ്ങളുടെ 
ആത്മാകള്‍ക്ക് ശാന്തിയെകുന്നു.
******************************************** 
ഞാന്‍ ഒരു ഇന്ത്യന്‍ ഞാന്‍ എന്‍റെ 
നാടിനെ സ്നേഹിക്കുന്നു. എന്‍റെ 
നാടിനു സ്വതന്ത്രം നേടി തന്നവരെ 
സ്മരിക്കുന്നു ....... ദൈവം അനുഗ്രഹിക്കട്ടെ