Thursday, 18 August 2011

പ്രണയ നൊമ്പരം















 





മഴ എന്നെ പ്രണയിക്കാന്‍ 
പ്രേരിപ്പിച്ചു 
പ്രത്യാശയുടെ ചിലന്തിവലകള്‍ 
നെയ്തു നീങ്ങുമ്പോല്‍ 
ആദ്യ പ്രണയം തേടി ഞാനും 

വീട്  വിട്ടിറങ്ങി.
മനസ്സ് കാര്‍മേഘം മൂടിയപോല്‍
ഇന്ന് പെയ്തൊരാ മഴയില്‍ 
മൂടിക്കെട്ടിയ എന്‍റെ മനസ്സും 
അതിലെ കുഞ്ഞു വേദനകളും 
പൊഴിഞ്ഞു തീര്‍ന്നു .
മഴ വീണു നനഞ്ഞ വഴിയെ 
ഞാന്‍ അവളെ തേടി നടന്നു 
ദൂരം ഏറെ പിന്നിട്ടു 
മഴ തോര്‍ന്നു ,വെയില്‍ വന്നു 
പിന്നെയും ഒരു മഴക്കാലം 
ഞാന്‍ നടന്ന വഴികളെല്ലാം 
തിരികെ നടന്നു എന്‍ കണ്‍ -
കോണില്‍ അവളുടെ രൂപം മാത്രം തെളിഞ്ഞില്ല .
ഇടവിട്ട്‌ പെയ്തും തോര്‍ന്നും
ഈ മഴക്കാലവും തീര്‍ന്നു .
എന്‍റെ നഷ്ട സ്വപ്നമേ .

2 comments:

  1. വെറുതെ മിനുട്ടുകള്‍കൊണ്ട് കുത്തിക്കുറിച്ച വാചകങ്ങള്‍
    മനുഷ്യനായതുകൊണ്ട് തെറ്റുകള്‍ സഹചം എന്നിരുന്നാലും
    എന്‍റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന നല്ല സാഹിത്യത്തെ പുറത്തെടുക്കാന്‍
    നിങ്ങളുടെ ഓരോ വക്കും എനിക്ക് പ്രചോധനമാകും
    പ്രതീക്ഷയോടെ അതിലേറെ ആകാംഷയോടെ

    ReplyDelete