Monday, 22 August 2011

പാഠം ഒന്ന് ജീവിതം

ലോകം എന്നെ തനിച്ചാക്കി മിഴിപൂട്ടി
കാവല്‍ക്കാരനെ പോലെ ഞാന്‍, 
മിഴികള്‍ തുറന്ന് രാവിന് കൂട്ടിരുന്നു.
നിശബ്ദത മൂടിക്കെട്ടിയ പ്രകൃതി .
എന്‍റെ മനസ്സ്,
നിലയില്ലാതെ താളമില്ലാതെ ഒഴുകുകയായ്.
ചിന്നി ച്ചിതറിയ മോഹങ്ങളേ 
സ്വപ്നങ്ങളാക്കി പെറുക്കി വെക്കാന്‍.
വാനില്‍ മിന്നി മറയുന്ന-
വാല്‍ നക്ഷത്രം പോല്‍.
മോഹങ്ങള്‍ ഓരോന്നായ് വന്നു പിരിയുന്നു.
മോഹങ്ങളോക്കെയും നഷ്ട സ്വപ്നങ്ങളായി.
എന്‍റെ മോഹങ്ങള്‍ വീഴ്ത്തിയ മുറിവിനെ 
ആശ്വാസമേകുന്നത്.
രക്തം തുടിക്കുന്നോരീ ഇളം പ്രായം 
നല്‍കുന്നോരായിരം പ്രതീക്ഷകള്‍.
പ്രകൃതിയുടെ മൗനത്തിനോടുവില്‍ 
വന്നു വീണു കോരിച്ചൊരിയുന്നൊരു മഴ. 
എന്നിരുന്നാലും ഈ രാവിനു 
കീഴടങ്ങാത്ത എന്‍റെ മനക്കാഴ്ചകള്‍ 
അലയുകയായ് ഒരു വഴി വെട്ടം തേടി.


4 comments:

  1. വഴിവെട്ടം തേടിയുള്ള അലച്ചില്‍ നിര്താനായില്ലേ .. ഹ ഹ ...

    ReplyDelete
  2. വേര്‍ഡ്‌ വാരിഫികാഷ്യന്‍ മാറ്റൂ സലിം ...

    ReplyDelete
  3. മാറ്റിയല്ലോ ........ ഇനി എത്ര വേണേലും അയചോള്

    ReplyDelete
  4. നന്നായിരിക്കുന്നു പ്രതീക്ഷയുടെ ഈ മഴ..

    ReplyDelete