ലോകം എന്നെ തനിച്ചാക്കി മിഴിപൂട്ടി
കാവല്‍ക്കാരനെ പോലെ ഞാന്‍,
മിഴികള്‍ തുറന്ന് രാവിന് കൂട്ടിരുന്നു.
നിശബ്ദത മൂടിക്കെട്ടിയ പ്രകൃതി .
എന്റെ മനസ്സ്,
നിലയില്ലാതെ താളമില്ലാതെ ഒഴുകുകയായ്.
ചിന്നി ച്ചിതറിയ മോഹങ്ങളേ
സ്വപ്നങ്ങളാക്കി പെറുക്കി വെക്കാന്‍.
വാനില്‍ മിന്നി മറയുന്ന-
വാല് നക്ഷത്രം പോല്‍.
മോഹങ്ങള്‍ ഓരോന്നായ് വന്നു പിരിയുന്നു.
മോഹങ്ങളോക്കെയും നഷ്ട സ്വപ്നങ്ങളായി.
എന്റെ മോഹങ്ങള്‍ വീഴ്ത്തിയ മുറിവിനെ
ആശ്വാസമേകുന്നത്.
രക്തം തുടിക്കുന്നോരീ ഇളം പ്രായം
നല്കുന്നോരായിരം പ്രതീക്ഷകള്‍.
പ്രകൃതിയുടെ മൗനത്തിനോടുവില്‍
വന്നു വീണു കോരിച്ചൊരിയുന്നൊരു മഴ.
എന്നിരുന്നാലും ഈ രാവിനു
കീഴടങ്ങാത്ത എന്റെ മനക്കാഴ്ചകള്‍
അലയുകയായ് ഒരു വഴി വെട്ടം തേടി.

വഴിവെട്ടം തേടിയുള്ള അലച്ചില്‍ നിര്താനായില്ലേ .. ഹ ഹ ...
ReplyDeleteവേര്‍ഡ് വാരിഫികാഷ്യന് മാറ്റൂ സലിം ...
ReplyDeleteമാറ്റിയല്ലോ ........ ഇനി എത്ര വേണേലും അയചോള്
ReplyDeleteനന്നായിരിക്കുന്നു പ്രതീക്ഷയുടെ ഈ മഴ..
ReplyDelete