'അയ്യോ ഇങ്ങനെയും ഒരു പരീക്ഷയോ' എന്‍റെ അടുത്ത
കസേരയില്‍ പരീക്ഷ എഴുതാനായി കാത്തിരുന്നൊരു
മനുഷ്യക്കോലം . കേട്ടതും ഞാനൊന്നു കിടുങ്ങി എന്‍റെമ്മോ
ചേട്ടാ ഈ ... ഇതെങ്ങനെയാ പാസ് ആകുമോ ....
ഹും പാസാകണം ... പുള്ളിക്ക് ഇത്തിരി ജാഡ കൂടിയോ ..
അതെന്താ ചേട്ടാ അങ്ങനെ ... മോനെ ഞാനിത് രണ്ടാമതാ
ഭയങ്കര ബുദ്ധിമുട്ടാ .. ഹേയ് , എന്നെക്കൊണ്ട് പറ്റില്ല
എന്നാലും ഒന്ന് എഴുതി നോക്കാലോ , ഭാര്യ
നിര്‍ഭന്ധം പിടിച്ചിട്ട അല്ലാതെ എനിക്കിപ്പോ എന്തിനാ
ഈ ഒരു സര്‍ടിഫിക്കറ്റ് ഞാനൊന്നു ചുറ്റും പരതി നോക്കി
പരീക്ഷ എഴുതാന്‍ വന്നവരെല്ലാം ഭയങ്കര ടെന്‍ഷന്‍ ..
ചിലരുടെ കൈകള്‍ ചെറുതായി വിറക്കുന്നുണ്ടോ .
ചിലരുടെ സംസാരം പാതിയില്‍ മുറിഞ്ഞു പോകുന്നു .
എന്‍റെ ദൈവങ്ങളെ ഇടതു നെഞ്ച് വലിക്കുന്നു . അകെ
ഹൃദയ മിടിപ്പോക്കെ കൂടുന്നപോലെ . എല്ലാവരും ബുക്സ്
എല്ലാം റെഫെര്‍ ചെയ്യുന്നു ഞാനാണെങ്കില്‍ അത് വണ്ടിക്കകത്തു
വച്ച് പോന്നു. എന്താ ചെയ്യാ , ഇത് പാസ്സായില്ലെങ്കില്‍ അവന്‍
ലോകത്തെ ഏറ്റവും വലിയ മന്തബുദ്ധി .. എന്‍റെ ചേട്ടന്‍റെ
വാക്കുകളാണ് . തോറ്റിട്ടെങ്ങാനും വീട്ടിലെത്തിയാല്‍
ലോകത്തെ ഏറ്റവും വലിയ മന്തബുദ്ധികളില്‍ ഞാനും
ഒരുവന്‍ , അനിയത്തി അത് കേട്ടാല്‍ മതി പിന്നെ
ഒരു ആഴ്ചക്ക് എന്‍റെ കാര്യം കുശാലാ. എന്താ
ചെയ്യുക ആ ഒരു കൈ നോക്കാം താഴെ വണ്ടിയില്‍
പോയി റെഫര്‍ ചെയ്യാനുള്ള ബുക്ക് എടുത്തിട്ട് വരാം.
മുഹമ്മദ് സലീം: വിളി എന്നെയാ , എന്തോ എന്ന
ഭാവത്തില്‍ ഞാന്‍ ചെന്നു, അതാ ആ കാണുന്ന കമ്പ്യൂട്ടറില്‍
ചെന്നിരുന്നാല്‍ മതി പിന്നെ എന്‍റര്‍ അടിച്ചു തുടങ്ങണം ,
എനിക്കവിടന്നു കിട്ടിയ മറുപടി.ദൈവങ്ങളെ എല്ലാം
മറന്നു തല ശൂന്യം , പമ്മി പമ്മി കമ്പ്യൂട്ടറില്‍ കയറി
പരതാന്‍ തുടങ്ങി, അഹ; എന്‍റെ ഫോട്ടോ ഉണ്ടല്ലോ
ചോദ്യം ഒന്ന് : സ്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയുടെ
വേഗത എത്രയാണെന്ന് ? ഉത്തരങ്ങള്‍ 1.20 2. 25 3.35
ഞാനിപ്പോ ഇരുചക്ര വാഹനത്തിനും ,പിന്നെ കാറിനും
മാത്രമണ് അപേക്ഷിച്ചിരിക്കുന്നത് ഇതെന്താ എന്നിട്ടിങ്ങനെ .
ആരോടും പരാതിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന്
എനിക്ക് തോന്നി ഞാന്‍ രണ്ടും കല്‍പിച്ചൊരു ക്ലിക്ക്
എന്‍റെ ഉണ്ടകണ്ണുകള്‍ നേരെ സ്ക്രീനിലേക്ക്
ദൈവങ്ങളെ ചതിച്ചോ ആദ്യം തന്നെ തെറ്റിയല്ലോ
അയാള്‍ പറഞ്ഞത് ശെരിയകുമോ. വീട്ടില്‍ മന്ത
ബുദ്ധി എന്ന പേരും വീഴും....................................
.............................................................................................!
.............................................................................................!
അയ്യോ അപ്പട അങ്ങനെ 13- മത്തെ ചോദ്യവും വന്നു
ഉത്തരം നോക്കിയൊരു ക്ലിക്ക് , സ്ക്രീനില്‍
"നിങ്ങള്‍ വിജയിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ "
അയ്യോ ശ്വാസം നേരെയോന്നു വീണതിപ്പോഴാ.
വീട്ടുകാരുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാം.
പാവം ആ ചേട്ടന്‍ മന്ത ബുദ്ധി തന്നെയാണോ
എനിക്കൊരു തോന്നല്‍. ഭയങ്കര ആതി പിടിച്ചു
പരീക്ഷ എഴുതാന്‍ വന്ന ഞാന്‍ പതിമൂന്നാമത്തെ
ചോദ്യത്തില്‍ തന്നെ വിജയിച്ചു, ഹപ്പടാ :
അങ്ങനെ എനിക്ക് ലേര്‍നിംഗ് കിട്ടി ഇനി
ടെസ്റ്റിനു വന്നാല്‍ മതി ." പിടിച്ചതിനെക്കാള്‍
വലുതാണോ ഇനി മാളത്തില്‍ " ഹ ഒരു മാസം
കഴിഞ്ഞ് കാണാം .

No comments:
Post a Comment