പുത്തനുടുപ്പ് വാങ്ങി
ഇന്ന് ധരിക്കണോ അതോ നാളെ നാളെ
ധരിക്കണോ എന്നൊരു സംശയം
വെയിലും മഴയും
കാലം വിഴുങ്ങിയ
കുറെ സത്യങ്ങളും
പോയ് പോയ് മറഞ്ഞു
എല്ലാം ഞാന്‍ ഒപ്പിയെടുത്തു
എന്‍റെ ചുറ്റിലും ഞാന്‍ കണ്ടതും
കേട്ടതും എന്‍റെ
നല്ല ഓര്‍മകളാക്കി
പക്ഷെ സമയം
പടിഞ്ഞാറു പോയി
അസ്തമിച്ചു ഇനി വരില്ലെന്നറിഞ്ഞും
ഞാന്‍ പാഴാക്കിയ സമയം
എന്ത് തന്നെനിക്ക് ഇന്ന്
ആ ഉടുപ്പ് ഞാന്‍ ഇന്ന്
ധരിക്കും
പ്രതീക്ഷയുടെ സ്വപ്നങ്ങളുടെ
പുതു ലോകത്തേയ്ക്ക്
കാല്‍ വെച്ച്
എന്തിനോ വേണ്ടി
അര്‍ത്ഥമില്ലാതെ ഓടി നടക്കുന്നവരുടെ
കൂട്ടത്തില്‍ ഞാനും.
ഒന്നും കേള്‍ക്കേണ്ട
കാണേണ്ട
ഞാന്‍ എന്‍റെ വിജയങ്ങള്‍
അത് മാത്രം മതി
കരയുന്ന ഹൃദയങ്ങളോ
മനുഷ്യന്‍റെ വേദനകളോ
എനിക്ക് കേള്‍ക്കേണ്ട
ഒന്നും ഞാന്‍ തോട്ടറിയില്ല
യാജകന്‍റെ പാത്രത്തില്‍
ഒരു നാണയതുട്ടെടുത്ത്
ആ വഴിയെ നടന്നു
ഒന്നും അറിയാത്തവനെ പോലെ .
എവിടെയാണ് അന്ത്യം
എന്നറിയില്ല
പുത്തനുടുപ്പ് വാങ്ങി
ധരിച്ചു ........................
കറുത്ത വെളിച്ചം
വഴിയാക്കി ....

No comments:
Post a Comment