Tuesday, 23 August 2011

നല്ല നാളേക്കു വേണ്ടി






യുദ്ധ ഭൂമികള്‍ നമുക്ക് കേട്ടറിവ് മാത്രം
സ്വന്തം ജീവന്‍ ,സ്വത്ത്‌ , കുടുമ്പം,സ്നേഹം.
സ്വപ്‌നങ്ങള്‍, മോഹങ്ങള്‍ , ഇവയ്ക്കൊന്നും
ഒരു തരത്തിലുള്ള സംരക്ഷണവും ഇല്ലാത്ത ഓരോ
മനുഷ്യ സമൂഹങ്ങള്‍ ഉണ്ട് അവിടെ , അവരുടെ
അനുഭവങ്ങള്‍ കഥയായി കേട്ടറിഞ്ഞ നമുക്ക്
അതിന്‍റെ കാഠിന്യം മനസ്സിലാകില്ല.ഒഴിവു സമയം
വെറുതെ മനസ്സൊന്നു ആ ലോകത്തേയ്ക്ക് തുറന്നിട്ട്‌
നോക്കുക കാണാം വേദനിപ്പിക്കുന്ന ഒരായിരം
കാഴ്ചകള്‍ , കേള്‍ക്കാം പച്ച മനുഷ്യന്‍റെ
രോദനങ്ങള്‍ .........................................!






രാവിലെ ദോശയ്ക്ക് കറിയില്ലാത്തതിനാല്‍ .
അല്ലെങ്കില്‍ അത് കിട്ടാനോന്നു വൈകിയാല്‍
നമ്മള്‍ എത്രപേര്‍ വീട്ടുകാരോട് അരിഷപ്പെടുന്നവര്‍
ഉണ്ടാകും. ഇവിടെ അതെ ഭൂമിയില്‍ അതെ
വികാരങ്ങളോട് കൂടി ജീവിക്കുന്ന ഒരു മനുഷ്യ
സമൂഹം ഉണ്ട് നേരങ്ങളല്ല ദിവസങ്ങളല്ല
മാസങ്ങള്‍ ഭക്ഷണമോ ,വെള്ളമോ ,പാര്‍പ്പിടമോ
ഇല്ലാതെ കഴിയുന്നവര്‍ ......................................


ഇവരെല്ലാം മനുഷ്യ ജന്മങ്ങളാണ് നമ്മുക്ക്
അറിയാവുന്ന വികാരങ്ങള്‍ മാത്രമല്ല
നമ്മളറിയാത്ത പല വികാരങ്ങളോടുകൂടിയും
ജീവിക്കുന്നവര്‍ ............................
ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യ
പുത്രാ നീ നിന്‍റെ ജീവിത വഴികളിലേക്ക്
ഒന്ന് കണ്ണോടിക്കുക ..... നീ എത്ര ഭാഗ്യവാന്‍
ഞാനും നിങ്ങളും അവരെ അപേക്ഷിച്ച് നോക്കുമ്പോള്‍
സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നു ,,,,,,,,,,,,,,,,,,,,,,,
എന്നിട്ടും എന്തിനു നമ്മള്‍ ഭൂമിയില്‍
നന്ദിയില്ലാതെ അഹങ്കാരികളായി കഴിയുന്നു
വിശ്വാസം, സ്നേഹം, സമാധാനം
ഇവ കൈകൊണ്ടു ജീവിക്കുക
ദൈവത്തിലേക്ക് മടങ്ങുക
..............................
"മനുഷ്യാ ലോകത്ത് നന്മയുടെ പടുമരമായി
ജീവിക്കുക , നമ്മള്‍ തന്നെയാണ് നന്മയുടെയും
തിന്മയുടെയും വഴികാട്ടികള്‍ ". മരണം
അത് നിന്‍റെ കൂടതന്നെ ഉണ്ട് .

4 comments:

  1. ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കണ്ടു രസിക്കാനുള്ളതല്ല
    ഇതില്‍ ഒരു കൗതുകവും വേണ്ട മനുഷ്യര്‍ നമ്മള്‍
    ചിന്തിക്കുക .... നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന്

    ReplyDelete
  2. എന്നിട്ടും എന്തിനു നമ്മള്‍ ഭൂമിയില്‍
    നന്ദിയില്ലാതെ അഹങ്കാരികളായി കഴിയുന്നു

    ReplyDelete
  3. ദയനീയമായ ചിത്രങ്ങള്‍.. മനുഷ്യന്റെ അഹങ്കാരത്തിനു നേരെ ചൂണ്ടി നില്‍ക്കുന്ന വാക്കുകളും ചിത്രവും.. :(

    ReplyDelete
  4. അറിയില്ല എന്തോ മനുഷ്യനോടു ചിന്തിക്കാന്‍
    പറഞ്ഞു പക്ഷെ മനുഷ്യന്‍ ഭൂമിയില്‍
    ചിന്തിക്കാതെ ജീവിക്കുന്നു ഞാനും നിങ്ങളും
    അടിപ്പെട്ടു പോയ ഈ നശിച്ച ലോകത്തോട്‌
    കീഴ് പെട്ടുപോയി മത്സരിക്കാന്‍ തിന്മകളോട് മനസ്സിലാതെ
    അവയെല്ലാം പൊന്‍ തൂവലായി കൊണ്ട് നടക്കുന്നു
    ഈ സമൂഹം ഇടയ്ക്കു കരച്ചില്‍ വരും എന്ത് പറ്റി
    നമുക്കെന്നോര്‍ ത്ത് ............ എല്ലാം ദൈവത്തിനറിയാം

    ReplyDelete