ഒരു ദിവസം പതിവുപോലെ ഞാന്‍ അങ്ങാടിയിലേക്ക് ഇറങ്ങി . നടന്നു പോകുന്ന വഴിയെ കണ്ട ചങ്ങാതിമാരോടെല്ലാം ഓരോ ഹായ് വച്ച് ഞാന്‍ അങ്ങാടിയില്‍ എത്തി . അവിടെ ഒരു മൊബൈല്‍ ഷോപ്പില്‍ ഞാന്‍ താവളം കണ്ടെത്തി . പിന്നെ കൂട്ടുകാരുമൊത്ത് തമാശകള്‍ പൊട്ടിക്കാന്‍ തുടങ്ങി കഴിഞ്ഞ കാലത്തെ കഥ പങ്കിട്ടും സ്കൂള്‍ വിട്ടു വരുന്ന പെണ്പിള്ളേരെ കമന്റ്റ് അടിച്ചും വായ്നോക്കിയും ആ സമയം അങ്ങനെ പോയികൊണ്ടിരുന്നു
പെട്ടെന്ന് ഷോപ്പിന്റെ പുറത്തു നിന്നും നല്ല ഉച്ചത്തില്‍ ആരൊക്കെയോ വഴക്കിടുന്ന ശബ്ദം കേട്ടു. ശബ്ദത്തിന്റെ കാഠിന്യം കൂടിയപ്പോള്‍ ഞാനും ഷോപ്പില്‍ നിന്നും പുറത്തേയ്ക്ക് ഓടി . സ്ഥലത്തെത്തി കണ്ടകാഴ്ച ഒരു പത്തിരുപതു വയസ്സ് പ്രായമുള്ള പയ്യനെ ഒരു മാന്യന് തൂക്കി പിടിച്ചിരിക്കുന്നു . അയാള്‍ അവന്റെ നേരെ അട്ടഹസിക്കുന്നു . "എന്താടാ ............ മോനെ നിനക്ക് കണ്ണില്ലേ എന്നൊരു ചോദ്യവും . സംഭവം ഞാന്‍ തിരക്കി മാന്യന് നമ്മുടെ നാട്ടുകാരനാണ് , പയ്യനെ എനിക്ക് കണ്ടു പരിചയമില്ല . പയ്യന് സ്കൂള്‍ വിട്ട
സമയത്ത് ബൈക്ക് എടുത്തിറങ്ങിയതാ. കണ്ടിട്ട് നാലു പെണ്‍കുട്ടികളുടെ മുന്നില്‍ ഒന്ന് ചെത്താന്‍ ഇറങ്ങിയവനെപ്പോലുണ്ട്. അവന്റെ ചെത്തല്‍ ഇന്ന്
ഏതായാലും മാന്യന്റെ വലത്തെ തോളിലായിരുന്നു. മാന്യന് വലതു തോള് നന്നായി ഉഴിയുന്നുണ്ട് കൊച്ചു കൊച്ചു തെറി വാചകങ്ങളും ,പിന്നെ പരാതി പറയലും . ചെറുക്കന് വന്നു ചുമ്മാ ഒന്ന് ഉമ്മ വെച്ചതാ ബൈക്ക് കൊണ്ട്
പക്ഷെ മാന്യന് നല്ലൊരു വീഴ്ച വീണു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയപോലെ ആ വഴി പോയ പോലീസ്
കേസ് ഏറ്റെടുത്തു . ചെക്കനെ പിടിച്ചൊന്നു കുടഞ്ഞു സംഭവം റൂട്ട് മാറി
ചെറുക്കന് ലൈസന്‍സില്ലാതെയാണ് വണ്ടിപ്പുറത്ത് കറങ്ങുന്നത് അവനെയും
വണ്ടിയേയും തൂക്കി പോലീസ് വണ്ടി സ്റ്റെഷനിലെക്ക്. സംഭവം ത്രില്ലായപ്പോള്
ഞങ്ങളും വണ്ടിയെടുത്ത് പിന്നാലെ പിടിച്ചു.കഥ ഇങ്ങനെപോകുകയാണെങ്കില്‍
കടലില്‍ കായം കലക്കിയത് പോലെ ആകും ചുരുക്കത്തില്‍ പറയാല്ലോ.
ചെറുക്കന് പ്ലസ്ടുവിന് പഠിക്കുന്നു ദിവസചിലവ് അംബാനി -യേക്കാളും കൂടുതല്‍ ഉള്ളവനാണെന്ന് തോന്നുന്നു. ധൂര്‍ത്തടിച്ച് നടക്കുന്ന ജീവിതം. കൂട്ടുകാരുമൊത്ത് ബൈക്ക് മോഷണമാണ് പണി . പിടിച്ച ബൈക്കും അതില്‍ പെടും മറിച്ച് വിറ്റ് ചില്ലറയുണ്ടാക്കി , വയറു നിറയെ തിന്നും കുടിച്ചും നടക്കുന്നു . മറവില്‍ പിന്നെയും വേറെ കുരുത്തക്കെടൊക്കെ ഉള്ള ചെക്കനാണ്
നമ്മുടെ നായകന് . നായകനെ അവസാനം പോലീസ് കസ്റ്റെടിയില്‍ വെച്ച്
കൂടുതല്‍ അന്വേഷണത്തിനായി . നായകന്റെ ബാപ്പയും കൂട്ടരും രംഗ പ്രവേഷണം ചെയ്തു മടങ്ങി ഒരു പാട് രഹസ്യങ്ങളും പോലീസിനോട്
പരസ്യമാക്കി, പോകുന്ന പോക്കില്‍ നായകനെ ഒന്ന് തലോടു കയും ചെയ്തു
സ്നേഹമില്ലാത്ത ബാപ്പ , കുരുത്തം കെട്ട ചെക്കന് കഥ അങ്ങനെ തീരുന്നു .
മറുപുറം എന്താന്നവോ ഞാന്‍ രണ്ടു ദിവസം അതിന്റെ ആലോച നയില്‍ തന്നെ ആയിരുന്നു . എനിക്ക് ചിലത് മനസ്സിലായി ചിലതോട്ടു മനസ്സിലായില്ല താനും
ഹും എനിക്കൊന്നും അറിയേണ്ട സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട . പറയാനുള്ളത്
പറഞ്ഞു മനസ്സിലാക്കാനുള്ളത്നിങ്ങള്മനസ്സിലാക്കുക. നമ്മുടെ കഥയിലെ മാന്യന് സ്ഥലത്തെ പ്രധാനിയുമായി
പറഞ്ഞു മനസ്സിലാക്കാനുള്ളത്നിങ്ങള്മനസ്സിലാക്കുക. നമ്മുടെ കഥയിലെ മാന്യന് സ്ഥലത്തെ പ്രധാനിയുമായി

ഏത് കള്ളനും ഒരു ദിനം ഉണ്ട്..ആ പയ്യന്റെ കാര്യത്തില്‍ അത് സംഭവിച്ചു.
ReplyDeleteഒരു നാള് എന്റെ മുറ്റത്തും ഓണം വരും..അത് ആ മാന്യന്റെ കാര്യത്തില്‍ സംഭവിച്ചു.
അതേ..നന്നായി നടന്നാല്‍ എല്ലാവര്ക്കും നല്ലത്...കൂടുതല്‍ എന്ത് പറയാന്‍
www.ettavattam.blogspot.com
ഹ ഹ .. പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍
ReplyDeleteഅതെ ചിലതൊക്കെ പഠിക്കാനുണ്ട് അല്ലെ
ReplyDeleteഇത് ഇപ്പോ സ്ഥിരം സംഭവമായി.. :(
ReplyDeleteമക്കളെ സൂക്ഷിക്കാം..ഇല്ലേല് മാനം പോയിക്കിട്ടും..please remove word verification when comment
ReplyDelete