എന്‍റെ മനസ്സില്‍ ഒരു ഭയം പോലെ
അലറി വിളിച്ച കാറ്റ് , ചിത്രങ്ങള്‍ -
എടുത്തു മറയുന്ന മിന്നല്‍പിണരുകള്‍
കാറ്റ് പൊടി പടലങ്ങളുമേന്തി പിന്നെയും
ഉയര്‍ന്നു പൊങ്ങുന്നു .
കിളികള്‍ കൂടുവിട്ടു എങ്ങോ മറയുന്നു
എന്‍റെ ജനലഴികളില്‍ മഴത്തുള്ളികള്‍ മുത്തമിട്ടു
എന്‍റെ മാംസങ്ങളെ തഴുകി
എന്‍റെ മനസ്സിനത് കുളിരായ്
നനഞ്ഞു കുതിര്‍ന്ന മണ്ണിന്‍റെ സുഗന്ധം
എന്‍റെ മൂക്കിന്‍റെ ഭിത്തികളില്‍ തുളച്ചു
ഏറെ നേരം സ്വപ്നം കണ്ടു നിന്ന ഞാന്‍
ആദ്യ മഴയുടെ അവസാനം
ഏഴു നിറമുള്ള മഴവില്ലിനെയും കണ്ടു മടങ്ങി
mazhananavulla varikal
ReplyDelete