Friday, 19 August 2011

രക്തത്തുള്ളികള്‍

ചോര വീണ മണ്ണില്‍.
വേര്‍പാടിന്‍റെ കണ്ണുനീര്‍ വീണ 
മണ്ണില്‍.
ഞാന്‍ തിരിച്ചെത്തി ഞാന്‍-
പെറ്റു വീണ മണ്ണില്‍.
വര്‍ഗ്ഗം തിരിഞ്ഞു വേട്ടയാടിയത് 
എന്‍റെ ഉടപ്പിറപ്പുകളെ 
മനുഷ്യാ നിന്‍റെ ജന്മം, അതിനുമൊരു 
അന്ത്യമില്ലേ .
മരണം നിന്നെയും ഭയപ്പെടുത്തുന്നില്ലേ 
എന്‍റെ ഉപ്പ 
എന്‍റെ ഉമ്മ , യാജനയുടെ ആ 
കൈകള്‍ നിങ്ങള്‍ ആറുത്തെടുത്തില്ലേ
ഇന്നലയുടെ കളിചിരികള്‍ 
എനിക്കിന്നും കേള്‍ക്കാം 
എനിക്ക് തൊട്ടറിയാം ഈ മണ്ണില്‍ 
ഞാന്‍ തീര്‍ത്ത സ്വപ്‌നങ്ങള്‍ 
എങ്കിലും മനുഷ്യാ പച്ച മനുഷ്യനെ 
കുത്തിക്കീറാന്‍ എങ്ങനെ .....
നിങ്ങള്‍ക്ക്‌ മനസ്സുറച്ചു.
ഇനി ഒരിക്കല്‍ ഞാന്‍ വരില്ല 
ഈ മണ്ണിലേക്ക് ഇവിടെയെനിക്ക് 
പങ്കുവയ്ക്കാന്‍ സ്വപ്‌നങ്ങള്‍ ഭാക്കിയില്ല.
"ജീവനോന്നിനെപ്പോലും ഹനിക്കരുത്-
മാനുഷ്യ പുത്രാ."


8 comments:

  1. കണ്ട കാഴ്ചകള്‍ പറയാതെ വയ്യ
    നമ്മളറിയാത്ത ഒരാത്മാവിന്‍റെ
    നൊമ്പരം

    ReplyDelete
  2. ബായ്‌..ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നല്ലേ.....ഇനി നിത്യ സന്ദര്‍ശകന്‍ ആകാം.....

    ReplyDelete
  3. പൊട്ടിച്ചിതറിയ ബാല്യത്തിന്റെ
    തീരാത്ത നോവുകള്‍ പേറി
    വര്‍ഷങ്ങള്‍ക്കിപ്പുറം
    അതെ മണ്ണില്‍........


    നന്നായിട്ടുണ്ട് ....ഇനിയും എഴുതുക.....

    തീരാത്ത നോവില്‍ നിന്നുയരുന്ന യാതനകള്‍......

    ReplyDelete
  4. pls....Word verificaton oyivakkuka

    ReplyDelete
  5. പണ്ടൊക്കെ വായന ശീലം നല്ലപോലെ ഉണ്ടായിരുന്നു
    ഇപ്പൊ എല്ലാം മന്നോടടിഞ്ഞപോള്‍ ഒരു ബുക്ക്‌ വായിച്ചിട്ട്
    ഏതാണ്ട് നാലു വര്‍ഷത്തോളമായി വാക്കുകള്‍ കുത്തിക്കുറിച്ച്
    എന്താണ്ട് എട്ടു വര്‍ഷം ആയിക്കാണും പ്ലസ്‌ ടു പഠിക്കുമ്പോളാണ്
    അവസാനമായി എന്തെങ്കിലും എഴുതുന്നത് ജന്മന ഒരു
    കലാകാരനായത് കൊണ്ടല്ല എങ്കിലും എനിക്ക് ഇങ്ങനെയൊക്കെ
    ആക്കാന്‍ ഭയങ്കര ഇഷ്ടമ .. ആ ഇഷ്ട്ടം എന്നെ ഇപ്പോള്‍ ഒരു
    ബ്ലോഗ്‌ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു ,,,, തെറ്റുകള്‍ ക്ഷമിക്കുക
    നിങ്ങളുടെ എന്തഭിപ്രായവും രേഖപ്പെടുത്തുക
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    ReplyDelete
  6. ജയേട്ട: ആദ്യം നന്ദി രേഖപ്പെടുത്തുന്നു
    ആശംസകള്‍ക്ക് ...... നിങ്ങള്‍ക്ക്
    എന്‍റെയും ഒരായിരം ജീവിത
    വിജയാശംസകള്‍

    ReplyDelete