നഗര മധ്യത്തിലെ തിരക്കേറിയ ബാറില്‍ ഞാനും ഒരു സീറ്റ് പിടിച്ചു
നേരിയ വെളിച്ചത്തില്‍ ഒരു പാട് കോലങ്ങള്‍ നടന്നു നീങ്ങുന്നു
തണുത്തൊരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു ഞാന്‍ കാത്തിരിപ്പായ്
ബിയര്‍ എത്തി .. മൂടി തുറന്നു ആദ്യ സിപ് എടുത്തപ്പോള്‍
ഉള്ളം ഒന്ന് തണുത്തു ,തിരക്ക് പിടിച്ച പകലിനു ഒരു ഗുഡ്-ബൈ
കൊടുത്തു , സ്നാക്ക്സ് രൂപത്തില്‍ ചിക്കന്‍ പീസ് വറുത്തെടുത്തതും
എന്‍റെ തീന്‍ മേശയുടെ മൂലയിലെത്തി. ഞാനെന്‍റെ ജോലിയില്‍
ഏര്‍പ്പെട്ടു പോക്കറ്റില്‍ കിടന്ന മൊബൈല്‍ ബെല്‍ അടിച്ചു
'ഹോ '.... ഇനിയിപ്പ ആരാണിത് ... ഹോ ബൈജു,കൂട്ടുകാരനാണ്
ഇന്ന്‍ ഒന്നിച്ചൊരു സെക്കന്‍-ഷോക്ക് പോകാമെന്ന്‍ പറഞ്ഞിരുന്നതാണ്.
"ഹോ ഇനിയിപ്പോ എന്താ ചെയ്യാ " കള്ളം പറയാം .
"ബൈജു എടാ നീ എവിടെയാ "
"എടാ എനിക്ക് ഒരു പാര്‍ട്ടിയെ കാണാന്‍ പോകണം" നീ വേറെ ആരെങ്കിലും കൂടെ കൂട്ടിക്കോ
"ഹപ്പട " ഹോ ഈ ശവം പിടിച്ച മൊബൈല്‍ ... സ്വിച്ച് ഓഫ് ചെയ്യാം ...
ഇന്ന് നല്ല മൂഡാ- ഒരു ബിയര്‍കൂടി ഓര്‍ഡര്‍ ചെയ്യാം.
അടുത്ത ബിയര്‍ ബോട്ടില്‍ വന്നു "ഠപ്പേ"- മൂഡി തുറന്നതും പതഞ്ഞു പൊങ്ങി
ഒരു തുള്ളിപോലും വെളിയില്‍ പോകാതെ ഞാന്‍ അടുത്തിരുന്ന ഗ്ലാസ്സിലേക്ക്
ചെരിച്ചു . പിന്നെ ആസ്വാദനത്തിന്‍റെ പുത്തനുണര്‍വായിരുന്നു
പതിയെ പതിയെ ഞാന്‍ ആ കുപ്പി ബിയറും അകത്താക്കി
മതിയാക്കിയെക്കം എന്ന തോന്നല്‍ എന്‍റെ മനസ്സിനെ ബാറിനു പുറത്തേയ്ക്ക്
ക്ഷണിച്ചു തെരുവ് വിളക്കുകള്‍ പകല്‍ പോലെ എന്‍റെ വഴിയില്‍
വെളിച്ചം വിതറിയിരിക്കുന്നു . ഷര്‍ട്ട് പോക്കറ്റില്‍ തപ്പി നോക്കിയപ്പോള്‍ കിട്ടിയ
സിഗരെറ്റ് തിടുക്കത്തില്‍ കത്തിച്ചു ഞാന്‍ ചുണ്ടില്‍ ചേര്‍ത്തുപിടിച്ചു
നടന്നു റൂമിലേക്ക് .... ഹോ ... എന്തൊരു തിരക്ക് പിടിച്ച ജീവിതം
നാളെയെ ശപിച്ച് പാതി മയക്കത്തോടെ ഞാന്‍ നടന്നു .
***********
ബാറും നേരിയ വെളിച്ചവും ,തണുത്ത ചില്ലനൊരു
ബിയറും വേഗമേറിയ ജീവിത വഴിയില്‍ നമ്മള്‍ കണ്ടെത്തുന്ന
ഏകാന്തത , സ്വപ്‌നങ്ങള്‍ വില്‍ക്കുന്നു , പ്രണയം പുത്തന്‍ നിറത്തില്‍
വര്‍ണ്ണിക്കപ്പെടുന്നു . ഓര്‍മ്മകളിലേക്ക് ഒരു പാഴ് ജന്മം എന്ന് ചിലര്‍
ഓര്‍ത്തിരിക്കാന്‍ നല്ല കാലം എന്ന് ചിലരും . "മൗനം സത്യമാണ് "
വെറുതെ മിനുട്ടുകള്‍കൊണ്ട് കുത്തിക്കുറിച്ച വാചകങ്ങള്‍
ReplyDeleteമനുഷ്യനായതുകൊണ്ട് തെറ്റുകള്‍ സഹചം എന്നിരുന്നാലും
എന്‍റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന നല്ല സാഹിത്യത്തെ പുറത്തെടുക്കാന്‍
നിങ്ങളുടെ ഓരോ വക്കും എനിക്ക് പ്രചോധനമാകും
പ്രതീക്ഷയോടെ അതിലേറെ ആകാംഷയോടെ