Sunday, 18 September 2011

നെല്ലിക്ക



മുറ്റത്തെ നെല്ലി മരം
പൂത്തു,
ഓരോ പകലും
ഈ ജനലഴികള്‍ പിടിച്ച്
നെല്ലിമര ചില്ലയില്‍
കണ്ണെറിഞ്ഞു നിന്നു
കായ് കായ്ക്കുന്ന
പകലും നോക്കി.
രാവിലും ആ ചില്ലകളില്‍
എന്‍റെ നോട്ടം വീണു
കുഞ്ഞു താരകങ്ങള്‍
കുമിളകള്‍ പോലെ
പൂത്ത കാഴ്ചയും കണ്ട്
ഇന്നൊരു പകല്‍
ആ നെല്ലി മരം
ഓര്‍മ്മയായിരിക്കുന്നു
ഒരു പകലില്‍ എനിക്ക്
ആ മരം നഷ്ട്ട സ്വപ്നമായ് 
കോടാലി ചുണ്ടുകൊണ്ട്
വെട്ടി മലര്‍ത്തി
ഈര്‍ച്ച വാളുകള്‍ കൊണ്ട്
മുറിച്ചു നീക്കുമ്പോള്‍
എന്‍റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര്‍ തുള്ളികളായ്.


6 comments:

  1. ഈര്‍ച്ച വാളുകള്‍ കൊണ്ട്
    മുറിച്ചു നീക്കുമ്പോള്‍
    എന്‍റെ ഹൃദയം
    പൊട്ടിയൊലിച്ചു
    കണ്ണുനീര്‍ തുള്ളികളായ്.


    ഏയ്‌ .. കരയല്ലേ ..

    ഹ ഹ

    ReplyDelete
  2. ചെയ്തത് തീരെ ശരിയായില്ല. പ്രത്യേകിച്ച് നെല്ലി മരത്തോട്. വിഷമിക്കണ്ട സലീം ബായ്‌..എന്‍റെ നാട്ടില്‍ വരൂ...ഒരു മല മുഴുവന്‍ നെല്ലി മരങ്ങള്‍ കാണിച്ചു തരാം..എത്ര നെല്ലിക്കയും പറിക്കാം...

    ReplyDelete
  3. ഒപ്പം വളര്‍ന്ന നെല്ലിമരത്തിന്റെ ദുരന്തം.. :(

    ReplyDelete
  4. നെല്ലിക്ക നമുക്ക് വാങ്ങാന്‍ കിട്ടും നെല്ലിമരം കാണാന്‍ കിട്ടും
    പക്ഷെ എന്‍റെ ഉമ്മറത്ത് നിന്നും ഓര്‍മ്മയായ ആ നെല്ലി മരം
    ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ കാണുന്ന അതിലെ കായ്കളുടെ
    രുചിയറിയുന്ന എനിക്ക് അത് തിരികെ തരാന്‍ കഴിയില്ലല്ലോ

    ReplyDelete
  5. എന്നെ കുറിച്ചല്ലല്ലോ പറഞ്ഞത്...???

    ReplyDelete
  6. ഹായ് നെല്ലിക്ക മറ്റു ചങ്ങാതിമാരെ നിങ്ങളുടെ
    വാക്കുകള്‍ക്കു നന്ദി

    ReplyDelete