ഈ മഴ പെയ്തിറങ്ങിയ
രാത്രി പോലെ
തിരകള്‍ കരയെ പുണര്‍ന്ന
സന്ധ്യ പോലെ
എന്റെ പ്രണയം.
മഴ ചുമ്പിച്ച മണ്ണിന്റെ
സുഗന്ധം പോലെ
തിര പുണര്‍ന്ന കരയുടെ
കുളിര് പോലെ
എന്റെ പ്രണയം.
മൊഴികള്‍ മറവിയുടെ
മറപറ്റാത്ത പ്രണയം
ഓര്‍മ്മയില്‍ മറഞ്ഞ
രസമുള്ള പങ്കു വെക്കല്‍
തിരികെ വന്നണയാന്‍
കൊതിക്കുന്ന പ്രണയം.
നിന്റെ പ്രണയം എനിക്ക്
കിട്ടാകനിപോലെ.
നഷ്ട്ട സ്വപ്നമായ്
പറന്നകന്ന പ്രണയം .

പറഞ്ഞു വന്നത് നിരാശയിലെക്കാണല്ലോ.. :) നന്നായി വരികള്‍..
ReplyDeleteനല്ല ശൈലി നല്ല ഭാഷ.......പിന്നെ പ്രണയം ...അന്യ സ്ത്രീ പുരുഷന്മാരോട് പ്രണയം തോന്നുന്നു എങ്കില്‍ നമ്മളത് അടക്കി വെക്കണം. കഴിവുണ്ടെങ്കില്‍ ഒന്നോ രണ്ടോ മൂന്നോ നാലോ പ്രണയം തോന്നുന്ന സ്ത്രീകളെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാം. മനസ്സില്‍ ക്രിയാത്മകമായ ചിന്തകള്‍ ഒന്നും നടക്കാതവരെയാണ് പ്രണയ രോഗം പെട്ടെന്ന് പിടികൂടുന്നത്. ഏതായാലും ബ്ലോഗര്‍മാര്‍ ഇത്രത്തോളം എഴുതി കുളമാക്കിയ മറ്റൊരു വിഷയമില്ല. സലീം ബായ് കൂടുതല്‍ ഗൗരവമുള്ള രചനകള്‍ പ്രതീക്ഷിച്ചു കൂടെ താങ്കളില്‍ നിന്ന്...?
ReplyDeleteആകെ മൊത്തം, ടോട്ടല്‍ നിരാശയിലാണെന്ന് തോന്നുന്നു.. ഹ ഹ
ReplyDeleteനല്ല എഴുത്ത്..ആശംസകള്‍
കവിത നന്നായി.വിഷയ വൈവിധ്യം ഉണ്ടായാല്‍ കൂടുതല്‍ നന്നായേനെ ,,,
ReplyDelete